സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ​ഗ്ലാമറസ് ചിത്രങ്ങളുടെ പേരിൽ താരത്തിന് രൂക്ഷമായ വിമർശനങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടുണ്ട്

മാധുരി/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:39 am IST

News Now


ജോജു ജോർജിന്റെ ജോസഫിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ നടിയാണ് മാധുരി. ചിത്രത്തിൽ നാടൻ മലയാളി പെൺകുട്ടിയായാണ് മാധുരി എത്തിയത്. അതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ​ഗ്ലാമറസ് ചിത്രങ്ങളുടെ പേരിൽ താരത്തിന് രൂക്ഷമായ വിമർശനങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടുണ്ട്. വിമർശനവും ട്രോളും ഭയന്ന് ഇഷ്ടപ്പെട്ട ചിത്രം എഡിറ്റ് ചെയ്യേണ്ടിവരുന്ന അവസ്ഥയാണെന്ന് പറയുകയാണ് മാധുരി.

സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. ‘നമുക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ചിത്രം ആരാധകരെന്ന് പറയപ്പെടുന്ന ആളുകളുടെ വിമർശനവും ട്രോളും മൂലം സ്വയം ഭ്രാന്ത് പിടിക്കാതിരിക്കാൻ വേണ്ടി എഡിറ്റ് ചെയ്യേണ്ടി വരുമ്പോൾ. ചിന്തിച്ച ശേഷം;  ഫനടിസിസം എന്നത് ഫാൻ ക്രിട്ടിസസത്തിന്റെ ഷോർട്ട് ഫോമാണോ ?’- മാധുരി കുറിച്ചു.

ഡീപ്പ് നെക്കിലുള്ള വേഷം ധരിച്ച് നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. മാറിടത്തിന്റെ ഭാ​ഗത്തായി ‌ലൗ ചിഹ്നമാണ് എഡിറ്റ് ചെയ്തു വച്ചിരിക്കുന്നത്. താരത്തിന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. നേരത്തെ ബിക്കിനി അണിഞ്ഞുള്ള ചിത്രങ്ങൾ  സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചതിന് താരം ഏറെ വിമർശനം കേട്ടിട്ടുണ്ട്. മോഹൻലാലിനൊപ്പം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates