കങ്കണയ്ക്കു തിരിച്ചടി; അപകീര്‍ത്തി കേസിനെതിരായ ഹര്‍ജി തള്ളി

കങ്കണ റാണാവത്/ ഫയല്‍
Last Updated :20 January 2024, 8:48 am IST

News Now

മുംബൈ: ഗാനരചയിതാവ് ജാവേദ് അക്തറിന്റെ പരാതിയില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി കങ്കണ റണാവത് നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. കേസില്‍ അന്ധേരി കോടതിയുടെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കങ്കണ ഹര്‍ജി നല്‍കിയത്.

കാര്യങ്ങള്‍ വിലയിരുത്താതെയാണ് മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി തനിക്കെതിരെ അപകീര്‍ത്തി കേസില്‍ നടപടികള്‍ക്കു തുടക്കമിട്ടതെന്ന് കങ്കണ ഹര്‍ജിയില്‍ പറഞ്ഞു. എന്നാല്‍ പരാതി അനുസരിച്ച് പൊലീസ് അന്വേഷണം നടത്തിയാണ് കോടതി നടപടികളിലേക്കു കടന്നതെന്ന് ജാവേദ് അക്തറിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

അര്‍ണബ് ഗോസ്വാമിയുമായുള്ള ടെലിവിഷന്‍ അഭിമുഖത്തില്‍ കങ്കണ തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ജാവേദ് അക്തറിന്റെ പരാതി. പരാതിയില്‍ അന്വേഷണം നടത്തി നടപടികളിലേക്കു കടക്കാന്‍ 2020 ഡിസംബറില്‍ കോടതി പൊലീസിനോടു നിര്‍ദേശിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates