
സമയപരിധി അവസാനിച്ചു; രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി
2009ൽ നടന്ന സംഭവത്തിൽ കേസെടുക്കുന്നതിനു മജിസ്ട്രേറ്റ് കോടതിക്കുള്ള സമയപരിധി അവസാനിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി. സ്ത്രീയുടെ അന്തസിനെ ഹനിക്കുന്ന രീതിയിൽ പെരുമാറിയെന്നു കാട്ടി എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ജസ്റ്റിസ് സി പ്രതീപ് കുമാർ ഇന്ന് റദ്ദാക്കിയത്. 2009ൽ നടന്ന സംഭവത്തിൽ കേസെടുക്കുന്നതിനു മജിസ്ട്രേറ്റ് കോടതിക്കുള്ള സമയപരിധി അവസാനിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളോടു അനുബന്ധിച്ചു 2024ലാണ് നടി പരാതി നൽകുന്നത്. 15 വർഷം മുൻപ് സിനിമാ ചർച്ചയ്ക്കായി നടിയെ കൊച്ചിയിലെ ഫ്ലാറ്റിൽ വിളിച്ചു വരുത്തി ലൈംഗിക താത്പര്യത്തോടെ സ്പർശിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഐപിസി 354, 509 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
WHAT TO READ NEXT

അഭിനേതാക്കളെ തേടി വൈക്കം മുഹമ്മദ് ബഷീർ; ശ്രദ്ധേയമായി എഐ വീഡിയോ
രണ്ട് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന ഐപിസി പ്രകാരമുള്ള കുറ്റങ്ങളിൽ 3 വർഷം വരെയാണ് മജിസ്ട്രേറ്റ് കോടതിക്കു കേസെടുക്കാവുന്നത്. ഈ സംഭവത്തിൽ 15 വർഷത്തിനു ശേഷമാണ് കോടതി കേസെടുത്തത് എന്നതിനാൽ അതു നിയമപരമായി നിലനിൽക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. ഐപിസി 354 അനുസരിച്ചുള്ള കുറ്റതിതനു ഒന്ന് മുതൽ അഞ്ച് വർഷം വരെ ജയിൽ ശിക്ഷയാക്കിയതും ജാമ്യമില്ലാ കുറ്റമാക്കിയതും 2013ലാണ്.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
The High Court has quashed the sexual assault case filed by a Bengali actress against director renjith.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



