ഇനി ഹണിമൂൺ ദിനങ്ങൾ, യാത്രയ്ക്കൊരുങ്ങി കാജലും ഗൗതമും; ചിത്രങ്ങൾ 

ബാഗുകൾ പാക്ക് ചെയ്ത് കഴിഞ്ഞെന്നും യാത്രയ്ക്ക് തയ്യാറാണെന്നുമുള്ള അടിക്കുറിപ്പുകളോടെ കാജൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്

Edited by :migrator
Last Updated :20 ജനുവരി 2024, 8:32 am IST

വിവാഹാഘോഷങ്ങൾക്ക് പിന്നാലെ ഹണിമൂൺ യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് നടി കാജൽ അ​ഗർവാളും ഭർത്താവ് ​ഗൗതം കിച്ച്ലുവും. ബാഗുകൾ പാക്ക് ചെയ്ത് കഴിഞ്ഞെന്നും യാത്രയ്ക്ക് തയ്യാറാണെന്നുമുള്ള അടിക്കുറിപ്പുകളോടെ കാജലാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. കാജലിന്റെയും ഗൗതമിന്റെയും പേരുകളെഴുതിയ രണ്ട് പൗച്ചുകളുടെയും പാസ്പോർട്ടുകളുടെയും ചിത്രമാണ് നടിയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റാറ്റസിൽ കണ്ടത്. 

Story image

വിവാഹത്തിനു പിന്നാലെ ഗൗതമിനൊപ്പമുള്ള വിരുന്നുകളുടെയും പൂജകളുടെയും ചിത്രങ്ങളും കാജൽ മുമ്പ് പങ്കുവച്ചിട്ടുണ്ട്. മുംബൈ താജ് പാലസ് ഹോട്ടലിൽ നിന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് കാജൽ ഒടുവിലായി പങ്കുവെച്ചത്.

Story image

കൊവിഡ് പശ്ചാത്തലത്തിൽ ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഹൽദി ആഘോഷത്തിന്റേയും മെഹന്ദി ചടങ്ങുകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.സ്കൂൾ കാലഘട്ടം മുതൽ അടുത്തറിയുന്നവരാണ് കാജലും ​ഗൗതവും. വിവാഹശേഷവും സിനിമയിൽ തുടർന്ന് അഭിനയിക്കുമെന്ന് കാജൽ വ്യക്തമാക്കിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now