അടുത്തിടെ ദുബായിലേക്ക് നടത്തിയ യാത്രയ്ക്കിടെയാണ് താരം പാചകത്തിനായി അടുക്കളയിൽ കയറിയത്

Last Updated :20 January 2024, 8:34 am IST

News Now


 
അഭിനയത്തിന് പുറമേ, പാട്ടും ഡാൻസും വരയും എഴുത്തുമെല്ലാമായി നിറഞ്ഞു നിൽക്കുകയാണ് മോഹൻലാൽ. താരത്തിന്റെ അടുത്ത സുഹൃത്തുക്കൾക്കിടയിൽ തന്റെ പാചകകലയിലെ വൈദ​ഗ്ധ്യവും താരം പുറത്തെടുക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മീൻ പൊരിക്കുന്ന മോഹൻലാലിന്റെ വിഡിയോ ആണ്. 

അടുത്തിടെ ദുബായിലേക്ക് നടത്തിയ യാത്രയ്ക്കിടെയാണ് താരം പാചകത്തിനായി അടുക്കളയിൽ കയറിയത്. താരത്തിന്റെ സുഹൃത്തും വ്യവസായിയുമായ സമീർ ഹംസയാണ് വീഡിയോ ഇൻസ്റാഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ചൂടൻ സാധനമാണ്, തൊടരുത് എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വെള്ള ഷർട്ടും ചുവപ്പ് പൈജാമയും ധരിച്ചാണ് താരത്തിന്റെ കുക്കിങ്. പശ്ചാത്തലത്തിൽ ജസ്റ്റിൻ ബീബറിന്റെ ‘ഇന്റെൻഷൻസ്’ എന്ന ഗാനവും കേൾക്കാം.

ദൃശ്യം 2ന്റെ ഷൂട്ടിങിന് ശേഷമാണ് ഐപിഎൽ ഫൈനൽ കാണാൻ മോഹൻലാൽ ദുബായിലേക്ക് പറന്നത്. ബോളിവുഡ് സൂപ്പർതാരം സഞ്ജയ് ദത്തിനും കുടുംബത്തിനുമൊപ്പമായിരുന്നു താരത്തിന്റെ ദീപാവലി ആഘോഷം. തുടർന്ന് കേരളത്തിലേക്ക് മടങ്ങിയെത്തി താരം ബി ഉണ്ണികൃഷ്ണൻറെ ‘ആറാട്ട്’ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics