എന്നെ ഒരുപാടാളുകള്‍ അമ്മ എന്ന് വിളിക്കുന്നു. സ്‌നേഹത്തോടെ സംസാരിക്കുന്നു. എനിക്കതില്‍ അഭിമാനമുണ്ട് 

ഷക്കീല/ ഫയൽ ചിത്രം
Last Updated :20 January 2024, 8:45 am IST

News Now

തൊണ്ണൂറുകളില്‍ കേരളത്തിലെ യുവാക്കളെ ഹരംകൊള്ളിച്ച നടിയാണ് ഷക്കീല. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുമ്പോഴും ഷക്കീല ചിത്രങ്ങള്‍ വന്‍ വിജയം നേടി. ഇന്ന സിനിമാ തിരക്കുകള്‍ ഇല്ലാതെ ചെന്നൈയില്‍ സ്വസ്ഥജീവിതം നയിക്കുകയാണ് ഷക്കീല. കൂട്ടിന് തനിക്ക് ഒരു മകളുണ്ടെന്ന് ഷക്കീല ഈയിടെ ഒരു ടെലിവിഷന്‍ ഷോയില്‍ വ്യക്തമാക്കിയിരുന്നു. 

ഫാഷന്‍ ഡിസൈനറായ മില്ലയാണ് ഷക്കീലയുടെ മകള്‍. ട്രാന്‍സ്‌ജെന്‍ഡറായ മില്ലയെ ഷക്കീല ദത്തെടുക്കുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ നിമിഷങ്ങളില്‍ മില്ലയായിരുന്നു തനിക്ക് ജീവിക്കാനുള്ള കരുത്ത് നല്‍കിയതെന്നും ഷക്കീല പറഞ്ഞു.

ഇന്ന് താന്‍ ഒരുപാടാളുകളുടെ അമ്മയാണെന്ന് ഷക്കീല പറയുന്നു. തന്നെ കുട്ടികള്‍ അമ്മ എന്ന് വിളിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു.

ഞാന്‍ പ്രസസവിച്ചിട്ടില്ല. പക്ഷേ എന്നെ ഒരുപാടാളുകള്‍ അമ്മ എന്ന് വിളിക്കുന്നു. സ്‌നേഹത്തോടെ സംസാരിക്കുന്നു. എനിക്കതില്‍ അഭിമാനമുണ്ട് ഷക്കീല കൂട്ടിച്ചേര്‍ത്തു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates