
News Now
വീണ്ടും കുതിച്ച് രൂപ; 44 പൈസയുടെ നേട്ടം, 95ല് താഴെ; എണ്ണവില 106 ഡോളറിന് മുകളില്, ഐടി ഓഹരികളില് റാലി

ക്ലാസില് ബഹളമുണ്ടാക്കി, കുട്ടികളെ മര്ദിച്ച അധ്യാപകന് രണ്ട് വര്ഷം തടവ്
അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള സത്യം വേണ്ടെന്നുവയ്ക്കാനാണ് നമുക്ക് ഇഷ്ടം: ആർതർ മില്ലർ
കണ്ണൂർ വിമാനത്താവളത്തിൽ ശൈത്യകാല സമയക്രമം ഒക്ടോബർ 25 മുതൽ; ആഴ്ചയിൽ 186 സർവീസുകൾ

ദുബായ്: സൗദി അറേബ്യയിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു സംവിധായകൻ ബ്ലെസി. ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അബ്ദുൽ റഹീമിന്റെ കഥ ബോബി ചെമ്മണൂർ സിനിമയാക്കാൻ പോവുകയാണെന്നും സിനിമയ്ക്കു വേണ്ടി താനുമായി സംസാരിച്ചിരുന്നുവെന്നും ബ്ലെസി വ്യക്തമാക്കി. വിമാനത്താവളത്തിൽ ഇരിക്കുമ്പോഴാണ് അദ്ദേഹം വിളിച്ചത്. കൃത്യമായ മറുപടി പറയാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും ബ്ലെസി പറഞ്ഞു.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
'ഇപ്പോൾ ഞാൻ അതിനു സന്നദ്ധനല്ല. തന്മാത്ര ചെയ്തു കഴിഞ്ഞപ്പോൾ അത്തരത്തിലുള്ള ധാരാളം സിനിമകൾ അന്ന് തേടിയെത്തിയിരുന്നു. ഒരു അതിജീവനകഥ പറഞ്ഞു കഴിഞ്ഞു വീണ്ടും ഗൽഫിലെ പ്രയാസങ്ങൾ മുൻനിർത്തി അത്തരം സിനിമകൾ ചെയ്യുന്നതിൽ ത്രിലില്ല'- ബ്ലെസി പറഞ്ഞു.
ആടുജീവിതം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ബ്ലസി ദുബായിൽ എത്തിയത്. ആടുജീവിതം ചെയ്തതുകൊണ്ടു റഹീമിന്റെ കഥ സിനിമയാക്കാനുള്ള യോഗ്യത തനിക്കുണ്ടോയെന്നും ബ്ലെസി ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


യുഎഇയില് ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'വിമാനം ബോധപൂർവ്വം താഴേക്ക് പതിപ്പിച്ച് തകർക്കാനായിരുന്നു പദ്ധതി; എനിക്ക് മരിക്കാൻ ഭയമില്ല': ഒമാനി കോ-പൈലറ്റിന്റെ ഞെട്ടിക്കുന്ന കുറ്റസമ്മതം


