എന്റെ അവകാശമായ റേഷനും കിറ്റും ആദ്യമായി ലഭിച്ചിരിക്കുന്നു, റേഷൻ കടയിൽ ക്യൂ നിന്ന് മണികണ്ഠൻ ആചാരി

ആദ്യമായി റേഷൻ ലഭിക്കുന്നതാണെന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്നും ഇതിന് മുൻപ് റേഷൻ കിട്ടിയിട്ടില്ലേ എന്നുമായിരുന്നു ഒരു ആരാധകന്റെ ചോദ്യം

മണികണ്ഠൻ ആചാരി റേഷൻ വാങ്ങാൻ എത്തിയപ്പോൾ/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:45 am IST
Edited by :migrator

തന്റെ അവകാശമായ റേഷനും കിറ്റും ആദ്യമായി ലഭിച്ച സന്തോഷത്തിലാണ് നടൻ മണികണ്ഠൻ ആചാരി. റേഷൻ കടയിൽ നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് താരം സന്തോഷം പങ്കുവെച്ചത്. അങ്ങനെ എന്റെ അവകാശമായ , അനുവദിനീയമായ റേഷനും കിറ്റും ആദ്യമായി ലഭിച്ചിരിക്കുന്നു....സന്തോഷം- എന്ന അടിക്കുറിപ്പിലാണ് താരത്തിന്റെ പോസ്റ്റ്. 

റേഷൻ വാങ്ങാനായി സഞ്ചിയുമായി ക്യൂ നിൽക്കുന്നതാണ് ചിത്രം. അതിനു പിന്നാലെ താരത്തിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ എത്തി. ഇന്നും റേഷൻകടയിൽ പോവുന്നത് മാനക്കേടായി തെറ്റ് ധരിക്കുന്ന ചെറുപ്പക്കാർ ഉണ്ട്,, താങ്കളെപ്പോലെ ഒരു സെലബ്രിറ്റി അതും ലുങ്കിയും ബനിയനുo വേഷത്തിൽ തൻ്റെ അവകാശത്തിന് റേഷൻ കടയിൽ പോയത് മുകളിൽ പറഞ്ഞ ചെറുപ്പക്കാർക്ക് മാതൃകയാണ്- എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. 

അതു കൂടാതെ ചില ആരാധകർ സംശയവുമായി എത്തി. ആദ്യമായി റേഷൻ ലഭിക്കുന്നതാണെന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്നും ഇതിന് മുൻപ് റേഷൻ കിട്ടിയിട്ടില്ലേ എന്നുമായിരുന്നു ഒരു ആരാധകന്റെ ചോദ്യം. പുതിയ വീടിലേക്കുള്ള കാർഡ് അനുവദിച്ചിട്ട് കുറഞ്ഞ കാലയളവ് ആയിട്ടുള്ളൂ- എന്നായിരുന്നു താരത്തിന്റെ മറുപടി. മാസങ്ങൾക്ക് മുൻപാണ് താരം പുതിയ വീട് പണിത് താമസം മാറിയത്. മാർച്ചിൽ താരത്തിന് മകൻ പിറന്നിരുന്നു. 

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now