ഭർത്താവും നടനുമായ ഹേംനാഥുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് വിജെ ചിത്ര ഹോട്ടൽ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു

കോൾസിൽ ചിത്ര/ യൂട്യൂബ് സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:40 am IST

News Now

അന്തരിച്ച തമിഴ് നടി വി ജെ ചിത്ര അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. കോള്‍സ് എന്ന സിനിമയുടെ ട്രെയിലറാണ് പുറത്തുവന്നത്. ചിത്രത്തിൽ കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയായിട്ടാണ് ചിത്ര അഭിനയിക്കുന്നത്. സ്ത്രീകൾക്ക് നേരെ അതിക്രമങ്ങളെക്കുറിച്ചാണ് ചിത്രത്തിൽ പറയുന്നത്. ജെ ശബരീഷ് ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്.

ഭർത്താവും നടനുമായ ഹേംനാഥുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് വിജെ ചിത്ര ഹോട്ടൽ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. നടിയുടെ ആത്മഹത്യ വലിയ വിവാദമായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ചിത്രയും നടൻ ഹേം നാഥുമായി വിവാഹ നിശ്ചയം കഴിഞ്ഞത്. തുടർന്ന് വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തു. 

ഫിലിം സിറ്റിയില്‍ ഒരു പ്രോഗ്രാമിന്റെ ചിത്രീകരണം കഴിഞ്ഞ് പുലര്‍ച്ചയാണ് ചിത്ര റൂമില്‍ തിരിച്ചെത്തിയത്. തനിക്ക് കുളിക്കണമെന്നും പുറത്തുപോകണമെന്നും ചിത്ര ഹേമന്തിനോട് ആവശ്യപ്പെടുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും ചിത്ര വാതില്‍ തുറന്നില്ല. ഒടുവില്‍ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. 

അഭിനയിക്കുന്നതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഹേംനാഥിൽ നിന്നുണ്ടായ മാനസിക സമ്മർദ്ദമാണ് ജീവനെടുക്കാൻ പ്രേരണയായത് എന്നാണ് വിലയിരുത്തൽ. കേസുമായി ബന്ധപ്പെട്ട് ഹേംനാഥ് അറസ്റ്റിലായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates