
'ഓപ്പന്‍ഹൈമറിനേക്കാള്‍ എനിക്ക് റോക്കട്രി ഇഷ്ടപ്പെട്ടു': മാധവനെ പ്രശംസിച്ച് എആര്‍ റഹ്മാന്, നന്ദി കുറിച്ച് താരം
ദേശിയ പുരസ്കാര നേട്ടത്തില്‍ മാധവന് ആശംസ അറിയിച്ചുകൊണ്ടാണ് എആര്‍ റഹ്മാന് എക്സില്‍ കുറിപ്പ് പങ്കുവച്ചത്

നടന് മാധവന് ആദ്യമായി സംവിധായകനായ ചിത്രമാണ് റോക്കട്രി. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം മികച്ച സിനിമയ്ക്കുള്ള ദേശിയ പുരസ്കാരം നേടി. ഇപ്പോള്‍ മാധവനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകന് എആര്‍ റഹ്മാന്. ഓപ്പന്‍ഹൈമറിനേക്കാള്‍ റോക്കട്രി ഇഷ്ടപ്പെട്ടു എന്നാണ് റഹ്മാന് കുറിച്ചത്.
ദേശിയ പുരസ്കാര നേട്ടത്തില്‍ മാധവന് ആശംസ അറിയിച്ചുകൊണ്ടാണ് എആര്‍ റഹ്മാന് എക്സില്‍ കുറിപ്പ് പങ്കുവച്ചത്. ആശംസകള്‍ മാധവന്. കാന്‍സില്‍ നിങ്ങളുടെ സിനിമ കണ്ടപ്പോഴുണ്ടായ അനുഭവം ഇപ്പോഴും ഓര്‍മയുണ്ട്. ഒരു കാര്യം തുറന്നു സമ്മതിക്കാനുള്ള ശരിയായ സമയം ഇതാണ്. ഓപ്പന്‍ഹൈമറിനേക്കാള്‍ നിങ്ങളുടെ ചിത്രം എനിക്ക് ഇഷ്ടപ്പെട്ടു.- റഹ്മാന് കുറിച്ചു. മാധവനും നമ്പി നാരായണനും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്.
Congrats Madhavan â¦.I still remember the impact of your movie watching at Cannes â¦.have to confess now (great timing)⦠I liked yours better than #Oppenheimer https://t.co/aGJQsK3u87
â A.R.Rahman (@arrahman) August 25, 2023
കാന്‍സ് ചലച്ചിത്ര മേളയില്‍ റോക്കട്രി കണ്ടതിനു ശേഷം മാധവനെ പ്രശംസിച്ചുകൊണ്ട് പങ്കുവച്ച ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് റഹ്മാന് കുറിച്ചത്. റഹ്മാന്റെ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് മാധവന് എത്തി. താങ്കള്‍ എനിക്ക് എല്ലാഴും പ്രചോദനമായിരുന്നു. പക്ഷേ ഇന്ന് ഞാന്‍ നിശബ്ദനാണ്. എനിക്ക് സാധിക്കും എന്നതിനും അപ്പുറമുള്ള പ്രചോദനമാണ് ഇത്. താങ്കളുടെ വാക്കുകള്‍ റോക്കട്രി ടീമിന് എത്രത്തോളം വലുതാണെന്ന് പറയാന്‍ വാക്കുകളില്ല. വാക്കുകള്‍ ഹൃദയത്തില്തൊട്ടെന്നും മാധവന് മറുപടിയായി കുറിച്ചു.
Oh my God sir youâre always been one of the greatest inspiration for me but today I am speechless and most importantly motivated way beyond what I thought I was capable of . You are incredible sir in every sense of the word and we at Team Rocketry cannot begin to tell you what⦠https://t.co/ifqQH67MQN
â Ranganathan Madhavan (@ActorMadhavan) August 26, 2023
നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി 2022ലാണ് റോക്കട്രി റിലീസ് ചെയ്യുന്നത്. മാധവന്റെ ആദ്യത്തെ സംവിധാന സംരംഭമായിരുന്നു ചിത്രം. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയതും മാധവന് തന്നെയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


