'അങ്ങയുടെ മകനായി വീണ്ടും ജനിക്കണമെന്നാണ് എന്റെ പ്രാര്‍ത്ഥന'; അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ മാധവന്‍

അന്തസിന്റേയും ദയയുടേയും സ്‌നേഹത്തിന്റേയും യഥാര്‍ത്ഥ അര്‍ത്ഥം പഠിപ്പിച്ച അച്ഛനാണ് എന്നാണ് താരം കുറിക്കുന്നത്

മാധവൻ, താരത്തിന്റെ അച്ഛനും അമ്മയും/ ഫേയ്സ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 8:47 am IST

80ാം പിറന്നാള്‍ ആഘോഷിക്കുന്ന അച്ഛന് ആശംസകള്‍ അറിയിച്ച് നടന്‍ മാധവന്‍. അന്തസിന്റേയും ദയയുടേയും സ്‌നേഹത്തിന്റേയും യഥാര്‍ത്ഥ അര്‍ത്ഥം പഠിപ്പിച്ച അച്ഛനാണ് എന്നാണ് താരം കുറിക്കുന്നത്. അങ്ങയുടെ മകനായി പുനര്‍ജനിക്കണമെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും താരം പറയുന്നു. അച്ഛന്റേയും അമ്മയുടേയും ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്. 

പ്രിയപ്പെട്ട അപ്പ, നിങ്ങളാണ് എന്നെ അന്തസിന്റേയും ദയയുടേയും സ്‌നേഹത്തിന്റേയും യഥാര്‍ത്ഥ അര്‍ത്ഥം പഠിപ്പിച്ചത്. എനിക്ക് അനുകരിക്കാന്‍ തോന്നുന്ന രീതിയിലുള്ള മകനും അച്ഛനും ഭര്‍ത്താവും മരുമകനും ഭര്‍തൃപിതാവുമെല്ലാമായി മാതൃക സൃഷ്ടിച്ചു കൊണ്ടായിരുന്നു ഇത്. ഹാപ്പി ശതാഭിഷേകം. അങ്ങയുടെ അനുഗ്രഹമാണ് എന്റെ ഏറ്റവും വലിയ ശക്തി. അങ്ങയുടെ മകനായി പുനര്‍ജനിക്കണമെന്നാണ് എന്റെ പ്രാര്‍ത്ഥന.- മാധവന്‍ കുറിച്ചു. 

രംഗനാഥന്‍ അയ്യര്‍ ആണ് മാധവന്റെ അച്ഛന്‍. ടാറ്റ സ്റ്റീല്‍സില്‍ മാനേജ്‌മെന്റ് എക്‌സിക്യൂട്ടിവായിരുന്നു അദ്ദേഹം. ബാങ്ക് ഓഫ് ഇന്ത്യയില്‍ മാനേജരായിരുന്ന സരോജയാണ് അമ്മ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now