'ജൂഹി ചൗളയെ വിവാഹം കഴിക്കണമെന്ന് അമ്മയോട് പറഞ്ഞു, അതായിരുന്നു എന്റെ ലക്ഷ്യം': ആര്‍ മാധവന്‍

ഒരു കാലത്ത് താന്‍ ജൂഹി ചൗളയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും തന്റെ ലക്ഷ്യം തന്നെ അതായിരുന്നു എന്നുമാണ് മാധവന്‍ പറയുന്നത്

ജൂഹി ചൗള, മാധവന്‍/ചിത്രം: ഫെയ്സ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 9:27 am IST

ഒരു കാലത്ത് ഇന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട നായികയായിരുന്നു ജൂഹി ചൗള. ഇപ്പോള്‍ ജൂഹി ചൗളയോടുള്ള ഇഷ്ടം തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍ മാധവന്‍. ഒരു കാലത്ത് താന്‍ ജൂഹി ചൗളയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും തന്റെ ലക്ഷ്യം തന്നെ അതായിരുന്നു എന്നുമാണ് മാധവന്‍ പറയുന്നത്. 

'എനിക്ക് ഒരു കുറ്റസമ്മതം നടത്താനുണ്ട്. ഖയാമത്ത് സേ ഖയാമത്ത് തക് എന്ന സിനിമ കണ്ടശേഷം ഞാന്‍ എന്റെ അമ്മയോട് പറഞ്ഞു, എനിക്ക് ജൂഹി ചൗളയെ വിവാഹം കഴിക്കണമെന്ന്. എനിക്ക് ഒരു ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത്. ജൂഹി ചൗളയെ വിവാഹം കഴിക്കുക.'- മാധവന്‍ പറഞ്ഞു. 
 
ഇരുവരും അഭിനയിക്കുന്ന ദ് റെയില്‍വേ മെന്‍ എന്ന സീരിസിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. സീരീസില്‍ തന്റെ ഭാഗം ചിത്രീകരിച്ചതിനു ശേഷമാണ് ജൂഹി ചൗളയുടെ ഭാഗം ചിത്രീകരിച്ചത്. അതിനാല്‍ ഒന്നിച്ച് അഭിനയിക്കാനായില്ലെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now