ചിത്രം വേണ്ടെന്നു വച്ചതില്‍ പശ്ചാത്താപമില്ലെന്നും താരം വ്യക്തമാക്കി

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:06 am IST

News Now

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍. വന്‍ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ നിരവധി സൂപ്പര്‍താരങ്ങളും ഒന്നിക്കുന്നുണ്ട്. നടി അമല പോളിനെ തേടിയും ചിത്രത്തിലെ അവസരം എത്തിയിരുന്നു. എന്നാല്‍ താരം വേണ്ടെന്നു വയ്ക്കുകയായിരുന്നു. ചിത്രത്തിനോട് നോ പറയാനുണ്ടായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് അമല പോള്‍. 

സിനിമയ്ക്കായി മണി രത്‌നം സമീപിച്ചപ്പോള്‍ താന്‍ അതിനു പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല എന്നാണ് താരം പറയുന്നത്. ചിത്രം വേണ്ടെന്നു വച്ചതില്‍ പശ്ചാത്താപമില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി. പൊന്നിയിന്‍ സെല്‍വത്തിനു വേണ്ടി മണിരത്‌നം സാര്‍ എന്നെ ഒഡിഷന്‍ ചെയ്തിരുന്നു. ഞാന്‍ ഏറെ സന്തോഷത്തിലായിരുന്നു. മണി സാറിന്റെ വലിയ ആരാധികയാണ് ഞാന്‍. എന്നാല്‍ ആ സമയത്ത് അത് നടന്നില്ല. ഞാന്‍ ഏറെ നിരാശയിലും ദുഃഖത്തിലുമായി.- അമല പറഞ്ഞു. 

പിന്നീട് 2021 ലാണ് ഇതേ പ്രൊജക്റ്റിനുവേണ്ടി അദ്ദേഹം വീണ്ടും വിളിക്കുന്നത്. എന്നാല്‍ ആ സമയത്ത് അത് ചെയ്യാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍. അതുകൊണ്ട് വേണ്ടെന്നുവച്ചു. അതില്‍ പശ്ചാത്താപമില്ലേ എന്നു നിങ്ങള്‍ ചോദിച്ചാല്‍ ഇല്ലെന്നു പറയും. കാരണം ചിലകാര്യങ്ങള്‍ പെര്‍ഫക്റ്റ് ആയിരിക്കും. പെര്‍ഫക്റ്റായി ഡിസൈന്‍ ചെയ്തത്. നമ്മള്‍ എങ്ങനെയാണ് അതിന് നോക്കുന്നത് എന്നതിലാണ് കാര്യം.- അമല പോള്‍ വ്യക്തമാക്കി. 

ത്രില്ലര്‍ ചിത്രം കഡാവറിലാണ് അമല പോളിനെ അവസാനമായി കണ്ടത്. കൂടാതെ അന്തോളജി ചിത്രം വിറ്റിമിലും താരം പ്രധാന കഥാപാത്രത്തെ ചെയ്തിരുന്നു. ടീച്ചര്‍ എന്ന ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബ്ലസിയും പൃഥ്വിരാജും ഒന്നിക്കുന്ന ആടുജീവിതത്തിലും അമലയാണ് നായിക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates