തന്നെ കബളിപ്പിച്ച് അടിവസ്ത്രം ഊരിമാറ്റിയാണ് രം​ഗം ചിത്രീകരിച്ചത് എന്നാണ് താരം പറയുന്നത്

ഷാരോൺ സ്റ്റോൺ/ ഇൻസ്റ്റ​ഗ്രം
Last Updated :20 January 2024, 8:42 am IST

News Now

ബേസ്ക് ഇൻസ്റ്റിക്റ്റ് സംവിധായകൻ  പോള്‍ വര്‍ഹൂവനെതിരെ ​ആരോപണവുമായി നടി ഷാരോൺ സ്റ്റോൺ. തന്നെ തെറ്റിദ്ധരിപ്പിച്ച് ലൈം​ഗിക രം​ഗം ചിത്രീകരിച്ചു എന്നാണ് താരം പറയുന്നത്. താരത്തിന്റെ ഓർമക്കുറിപ്പുകളുമായി വാനിറ്റി ഫെയര്‍ പുറത്തിറക്കിയ ബ്യൂട്ടി ഓഫ് ലിവിങ് ടൈ്വസിലാണ് വെളിപ്പെടുത്തല്‍.

ഷാരോണ്‍ സ്‌റ്റോണ്‍ അവതരിപ്പിക്കുന്ന കാതറിന്‍ ട്രാമലിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്ന ഒരു രംഗമുണ്ട്. ഏറെ പ്രശസ്തമാണ് ആ രംഗം. തന്നെ കബളിപ്പിച്ചാണ് സംവിധായകന്‍ ആ രംഗം ചിത്രീകരിച്ചതെന്ന് ഷാരോണ്‍ സ്‌റ്റോണ്‍ പറയുന്നു. 

സിനിമ പൂര്‍ത്തിയായതിന് ശേഷം എന്നോട് സിനിമ കാണാൻ പറഞ്ഞു. ഞാന്‍ ഈ രംഗം കണ്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍  ഞെട്ടിപ്പോയി. തന്നെ കബളിപ്പിച്ച് അടിവസ്ത്രം ഊരിമാറ്റിയാണ് രം​ഗം ചിത്രീകരിച്ചത് എന്നാണ് താരം പറയുന്നത്. തന്റെ സ്വകാര്യഭാഗങ്ങള്‍ ഒരിക്കലും പുറത്ത് കാണിക്കില്ലെന്ന ഉറപ്പിലാണ് ചിത്രത്തിൽ അഭിനയിച്ചത്. ഇത് കണ്ടശേഷം നേരേ പ്രൊജക്ഷന്‍ മുറിയിലേക്ക് പോയി പോള്‍ വര്‍ഹൂവന്‍ ചെകിടത്തടിച്ച് ഇറങ്ങിപ്പോവുകയാണ് ചെയ്തതെന്നും ഷാരോണ്‍ സ്‌റ്റോണ്‍ വ്യക്തമാക്കി. 

1992ലാണ്  ഇറോട്ടിക് ത്രില്ലര്‍ ചിത്രമായ ബേസിക് ഇന്‍സ്റ്റിക്റ്റ് പുറത്തിറങ്ങുന്നത്. ഷാരോണ്‍ സ്‌റ്റോണിനൊപ്പം  മൈക്കള്‍ ഡഗ്‌ളസാണ് പ്രധാന വേഷത്തെ അവതരിപ്പിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates