ഗോവയിൽ അനധികൃത നിർമാണം; നടൻ നാ​ഗാർജുനയ്ക്ക് നോട്ടീസ്

വടക്കൻ ഗോവയിലെ മാൻഡ്രേം പഞ്ചായത്തിൽ അനുമതിയില്ലാതെ നിർമാണം നടത്തിയതിനാണ് നടപടി

നാ​ഗാർജുന/ ചിത്രം; ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:10 am IST
Edited by :migrator

​

പനജി; ഗോവയിൽ അനധിക‍ൃത നിർമാണം നടത്തിയതിന് തെലങ്ക് സൂപ്പർതാരം നാ​ഗാർജുനയ്ക്ക് നോട്ടീസ്. വടക്കൻ ഗോവയിലെ മാൻഡ്രേം പഞ്ചായത്തിൽ അനുമതിയില്ലാതെ നിർമാണം നടത്തിയതിനാണ് നടപടി. ഗോവ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം മന്‍ഡ്രോം പഞ്ചായത്ത് അധികൃതരാണ് നോട്ടീസ് അയച്ചത്. 

പഞ്ചായത്തിന്റെ പരിധിക്കുള്ളിലെ വസ്തുവില്‍ അനധികൃത നിര്‍മാണം നടക്കുന്നുണ്ടെന്നും അത് നിര്‍ത്തിവയ്ക്കണമെന്നുമാണ് നോട്ടീസിലുള്ളത്. നിര്‍മാണം നടത്താന്‍ പഞ്ചായത്തിനോടോ മറ്റ് അധികൃതരോടോ അനുമതി വാങ്ങിയിട്ടില്ലെന്നും പറയുന്നുണ്ട്. നിര്‍മാണം ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും പഞ്ചായത്ത് മുന്നറിയിപ്പു നല്‍കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now