'ഞാനാണ് നിങ്ങളുടെ ഏറ്റവും വലിയ ആരാധിക, എന്നും എന്നെ അതിശയിപ്പിക്കൂ'; ഫഹദിനെ പ്രശംസിച്ച് നസ്രിയ

ഫഹദിനെ പ്രശംസിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ഭാര്യയും നടിയുമായ നസ്രിയ നസീം

ഫഹദ് ഫാസിലും നസ്രിയയും/ ഇൻസ്റ്റ​ഗ്രാം
Edited by :migrator
Last Updated :20 ജനുവരി 2024, 8:46 am IST

ഫഹദ് ഫാസിലിന്റെ മാലിക് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോള്‍ ഫഹദിനെ പ്രശംസിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ഭാര്യയും നടിയുമായ നസ്രിയ നസീം. 

ഫഹദിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് നസ്രിയയുടെ കുറിപ്പ്. ഫഹദിന്റെ ഏറ്റവും വലിയ ആരാധികയാണ് താനെന്നാണ് നസ്രിയ കുറിക്കുന്നത്. 'സാര്‍ ജീ, ഞാനാണ് നിങ്ങളുടെ ഏറ്റവും വലിയ ആരാധിക. എല്ലാ ദിവസവും എന്നെ അതിശയിപ്പിക്കൂ. ഞാന്‍ ഒരിക്കലും പക്ഷപാതമുള്ളവളല്ല. ഫാന്‍ മൊമന്റിലെ സെല്‍ഫി'- നസ്രിയ കുറിച്ചു. ഫാഫാ ബോയ്, മൈ ബോയ് എന്നീ ടാഗ്ലൈനോടെയാണ് ചിത്രം. 

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കില്‍ സുലൈമാന്‍ എന്ന കഥാപാത്രമായാണ് ഫഹദ് എത്തിയത്. പല കാലഘട്ടങ്ങളിലൂടെ പോകുന്ന കഥയില്‍ ഗംഭീര പ്രകടനമാണ് ഫഹദ് കാഴ്ചവെച്ചത്. ഒടിടി റിലീസുകള്‍ വര്‍ധിച്ചതോടെ മറു ഭാഷകളിലും ഫഹദിന് ആരാധകര്‍ ഏറെയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now