'പണ്ട് ഇത് ചെയ്യുമ്പോൾ ഒന്നിനും കൊള്ളാത്തവരെന്നാണ് ആളുകൾ വിളിച്ചിരുന്നത്'; വൈറൽ ചിത്രത്തെക്കുറിച്ച് ജോജു

ലൊക്കേഷനിൽ നിന്നുള്ള ചിത്രം ആരാധകരുടെ മനം കവർന്നിരുന്നു

Edited by :migrator
Last Updated :20 ജനുവരി 2024, 8:33 am IST

കഴിഞ്ഞ ദിവസമാണ് ബൈക്ക് സ്റ്റണ്ട് നടത്തുന്നതിന്റെ ചിത്രം നടൻ ജോജു ജോർജ് പങ്കുവെച്ചത്. ലൊക്കേഷനിൽ നിന്നുള്ള ചിത്രം ആരാധകരുടെ മനം കവർന്നിരുന്നു. ഇപ്പോൾ ബൈക്ക് സ്റ്റണ്ട് നടത്തിയിരുന്ന പഴയകാല ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് താരം. പണ്ട് മാളയിൽ കൂട്ടുകാർക്കൊപ്പം ഇതൊക്കെ ചെയ്യുമ്പോൾ ഒന്നിനും കൊള്ളാത്തവരെന്നാണ് തങ്ങളെ വിളിച്ചിരുന്നത് എന്നാണ് ജോജു പറയുന്നത്. 

 ചെറുപ്പത്തില്‍ മാളയില്‍ കൂട്ടുകാരുടെ കൂടെ ഇതുപോലെ ബൈക്ക് സ്റ്റണ്ട് ഒക്കെ ചെയ്യുമ്പോള്‍ ആളുകള്‍ ഒന്നും കൊള്ളാത്തവരെന്നായിരുന്നു ഞങ്ങളെ വിളിച്ചിരുന്നത്. ചെറുപ്പത്തില്‍ ഇതൊക്കെ ചെയ്തത് കൊണ്ടാണ് ഇപ്പോള്‍ ചെയ്യാനാകുന്നത്. ഒരുപാട് കാലത്തിന് ശേഷമാണ് ഇതൊക്കെ ചെയ്യുന്നത്- ജോജു പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് പുതിയ ചിത്രമായ പീസിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം താരം പങ്കുവെച്ചത്. ആർഎക്സ് ഹണ്ട്രഡ് ബൈക്ക് സ്റ്റണ്ട് ചെയ്യുന്നതായിരുന്നു ചിത്രം. പീസിൽ കാര്‍ലോസ് എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. സന്‍ഫീര്‍ കെ. ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തില്‍ അതിഥി രവി, ഷാലു റഹീം, ആശ ശരത്ത് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സഫര്‍ സനലും രമേശ് ഗിരിജയുമാണ് ചിത്രം എഴുതിയിരിക്കുന്നത്. ഷമീര്‍ ജിബ്രാന്‍ ആണ് ഛായാഗ്രാഹകന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now