
News Now
പഞ്ചസാരയ്ക്ക് പകരം എന്ത് കഴിക്കാം? ആരോഗ്യകരമായ 5 ബദലുകൾ

'ഫുള്ടോസ് എറിയുന്നത് നിര്ത്തിയിട്ട് പിച്ചിനെ കുറ്റപ്പെടുത്തൂ'; ബൗളര്മാരെ വിമര്ശിച്ച് ഗാവസ്കര്

'പക്കാ രജനി ഷോ, ലാലേട്ടനെ ഒന്നുമല്ലാതാക്കി! ഇന്റർവെല്ലിൽ തിയറ്റർ കുലുക്കാൻ ഒരു കാമിയോ'; 'ജയിലർ 2' എക്സ് പ്രതികരണം

'മതം മാറിയാല് പിന്നാക്ക സംവരണമില്ല', തമിഴ്നാട്ടിലെ മുസ്ലിം സംവരണം റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചു

കഴിഞ്ഞ ദിവസമാണ് ബോംബെ ബീഗംസ് എന്ന വെബ്സീരീസ് നെറ്റ്ഫ് ളിക്സില് റിലീസായത്. അതിനിടെ സീരീസ് പിന്വലിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ദേശിയ ബാലാവകാശ സംഘടനയായ എന്സിപിസിആര്. സീരീസില് കുട്ടികളെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചാണ് സിനിമയുടെ പ്രദശര്ശനം നിര്ത്താന് ആവശ്യപ്പെട്ടത്.
ഇത് സംബന്ധിച്ച് വ്യാഴാഴ്ച ബാലാവകാശ കമ്മീഷന് നെറ്റ്ഫഌക്സിന് നോട്ടീസ് നല്കി. 24 മണിക്കൂറിനുള്ളില് നടപടിയെടുത്ത് വിവരം അറിയിക്കണമെന്നാണ് റിപ്പോര്ട്ടിലുള്ളത്. അല്ലെങ്കില് നിയമപരമായി നേരിടുമെന്നും നോട്ടീസില് പറയുന്നു. സീരീസില് കുട്ടികളെ മോശമാക്കി കാണിക്കുന്നത് ചെറുപ്പക്കാരുടെ മനസിനെ മോശമാക്കുമെന്നും ഇത് കുട്ടികള്ക്കെതിരെയുള്ള ആക്രമണങ്ങളുണ്ടാകാന് കാരണമാകുമെന്നുമാണ് പറയുന്നത്.
പ്രായപൂര്ത്തിയാകാത്തവരുടെ ലൈംഗിക ബന്ധവും ലഹരി ഉപയോഗവുമാണ് സീരീസിലുള്ളത്. ഇതിനെതിരെ പരാതി ഉയര്ന്നതോടെയാണ് ബാലാവകാശ കമ്മീഷന്റെ നടപടി. കുട്ടികളുമായി ബന്ധപ്പെട്ട ഇത്തരം രംഗങ്ങള് പ്രദര്ശിപ്പിക്കുമ്പോള് കൂടുതല് ശ്രദ്ധിക്കണമെന്നും കമ്മിഷന് നോട്ടീസില് പറയുന്നു. സമൂഹത്തിന്റെ വ്യത്യസ്ത തുറകളില് നിന്നെത്തിയ അഞ്ച് സ്ത്രീകളുടെ ജീവിതമാണ് ബോംബെ ബീഗംസില് പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഫുള്ടോസ് എറിയുന്നത് നിര്ത്തിയിട്ട് പിച്ചിനെ കുറ്റപ്പെടുത്തൂ'; ബൗളര്മാരെ വിമര്ശിച്ച് ഗാവസ്കര്

'പക്കാ രജനി ഷോ, ലാലേട്ടനെ ഒന്നുമല്ലാതാക്കി! ഇന്റർവെല്ലിൽ തിയറ്റർ കുലുക്കാൻ ഒരു കാമിയോ'; 'ജയിലർ 2' എക്സ് പ്രതികരണം
