ഇൻസ്റ്റ​ഗ്രാം താരം ലീന നാഗ്‌വംശി മരിച്ച നിലയിൽ

വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്

ലീന നാഗ്‌വംശി/ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:10 am IST
Edited by :migrator

റായ്ഗഢ്;  ഛത്തീസ്ഗഢിലെ ഇൻസ്റ്റ​ഗ്രാം ലീന നാഗ്‌വംശി വീട്ടിൽ മരിച്ച നിലയിൽ. റായ്ഗഢിലെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. 22 കാരിയായ ലീന ഇന്‍സ്റ്റഗ്രാം, യൂട്യൂബ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ വളരെ സജീവമായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ ക്രിസ്മസ് ദിവസമാണ് ലീന അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നത്. സാന്താ ക്ലോസിന്റെ ഡ്രസ്സണിഞ്ഞ് കൈയില്‍ ഒരു പാവയും തുടര്‍ന്ന് ഒരു കൈക്കുഞ്ഞിനെയും പിടിച്ചുനില്‍ക്കുന്ന വീഡിയോയായിരുന്നു പങ്കുവെച്ചത്. ബി.കോം. രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു ലീന. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. റായ്ഗഢിലെ ചക്രധാര്‍ പൊലീസിനാണ് കേസ് അന്വേഷിക്കുന്നത്. 

ടെലിവിഷൻ താരം തുനിഷ ശര്‍മയുടെ ആത്മഹത്യയുടെ ഞെട്ടല്‍ മാറും മുന്‍പാണ് മറ്റൊരു സെലിബ്രിറ്റി കൂടി ജീവനൊടുക്കുന്നത്. ഡിസംബര്‍ 24-നാണ് ഷൂട്ടിങ് സെറ്റിലെ വാഷ്‌റൂമില്‍ തൂങ്ങിമരിച്ച നിലയിൽ തുനിഷയെ കണ്ടെത്തുന്നത്. മരണവുമായി ബന്ധപ്പെട്ട് സഹതാരം അറസ്റ്റിലായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now