
സംവിധായകർ നിറഞ്ഞ് 'ഋ', കാമ്പസ് കഥയുമായി ഒരു പുരോഹിതൻ
ഫാ. വർഗ്ഗീസ് ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംവിധായകനും നടനുമായ സിദ്ധാർഥ് ശിവയാണ് ചിത്രത്തിൽ ക്യാമറ കൈകാര്യം ചെയ്യുന്നത്

അരങ്ങിലും അണിയറയിലും സംവിധായകർ നിറഞ്ഞ് 'ഋ' ചിത്രം. കാമ്പസ് കഥ പറയുന്ന ചിത്രത്തിൽ രഞ്ജി പണിക്കർ, ജിയോ ബേബി, ടോം ഇമ്മട്ടി, വിഷ്ണു ഗോവിന്ദ് തുടങ്ങിയ സംവിധായകരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഫാ. വർഗ്ഗീസ് ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംവിധായകനും നടനുമായ സിദ്ധാർഥ് ശിവയാണ് ചിത്രത്തിൽ ക്യാമറ കൈകാര്യം ചെയ്യുന്നത്.
കലാലയ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ വർണ്ണ സംഘർഷം അവതരിപ്പിക്കുന്ന ഈ സിനിമയുടെ പശ്ചാത്തലം മഹാത്മാ ഗാന്ധി സർവ്വകലാശാലയാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസ് കെ മാനുവലാണ്. വിശാൽ ജോൺസണിന്റെ വരികൾക്ക് സൂരജ് എസ് കുറുപ്പ് ഈണം പകർന്നിരിക്കുന്നു.
കോട്ടയം പ്രദീപ്, കൈനകിരി തങ്കരാജൻ, മണികണ്ഠൻ പട്ടാമ്പി എന്നിവർക്കൊപ്പം പുതു തലമുറയിലെ ശ്രദ്ധേയരായ രാജീവ് രാജ്, ഡെയിൻ ഡേവിസ്, ജിഷ്ണു മോഹൻ, സഞ്ജു സാനിച്ച്, ഗിരീഷ് കുമാർ, ജാഫർ കൊടുവാ, നയന എൽസ, വിദ്യാ വിജയകുമാർ തുടങ്ങിയവർ അഭിനയിക്കുന്നു. നാളെ ചിത്രം തിയറ്ററുകളിൽ എത്തും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


