ഹോളിവുഡ് ആക്ഷന്‍ താരത്തിനൊപ്പം ജാക്വിലിന്‍, സുകേഷിനേക്കാള്‍ നല്ലതാണെന്ന് മിക സിങ്ങിന്റെ കമന്റ്

വിഖ്യാത വാന്‍ ഡാമിനൊപ്പം ഈ ഒത്തുചേരലിനായി കാത്തിരിക്കാനാവില്ല എന്നായിരുന്നു ജാക്വലിന്‍ കുറിച്ചത്

മിക സിങ്, വാൻ ഡാമിനൊപ്പം ജാക്വിലിൻ/ ഫെയ്സ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 9:25 am IST

അടുത്തിടെയായി ഏറെ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന നടിയാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന സുകേഷുമായുള്ള താരത്തിന്റെ ബന്ധമാണ് ജാക്വിലിനെ വാര്‍ത്തകളില്‍ നിറച്ചത്. പ്രതിസന്ധി ഘട്ടങ്ങളെയെല്ലാം മറികടന്ന് സിനിമയില്‍ സജീവമാവുകയാണ് താരമിപ്പോള്‍. കഴിഞ്ഞ ദിവസം ജാക്വിലിന്‍ ഹോളിവുഡ് താരം ഷോൺ ക്ലോഡ് വാൻ ഡാമിനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 

വിഖ്യാത വാന്‍ ഡാമിനൊപ്പം ഈ ഒത്തുചേരലിനായി കാത്തിരിക്കാനാവില്ല എന്നായിരുന്നു ജാക്വലിന്‍ കുറിച്ചത്. നടിയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് നടന്‍ മിക സിങ് കുറിച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. ചിത്രത്തില്‍ നിങ്ങളെ കാണാന്‍ അതിമനോഹരമാണ്. അദ്ദേഹം സുകേഷിനേക്കാള്‍ മികച്ചതാണ് എന്നാണ് മിക സിങ് കുറിച്ചത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നതോടെ മിക സിങ് പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. 

Story image

ഇറ്റലിയില്‍ നിന്നുള്ളതാണ് ഇരുവരുടേയും ചിത്രം. ബോളിവുഡ് നടന്‍ വരുണ്‍ ധവാന്‍ ഉള്‍പ്പടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ലെജന്‍ഡ് എന്നാണ് വരുണ്‍ കമന്റായി കുറിച്ചത്. അതിര്‍ത്തികള്‍ മറികടന്നുള്ള ജാക്വിലിന്റെ യാത്രയ്ക്ക് വരുണ്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു. കൂടാതെ രോഹിത് ഷെട്ടിയും കമന്റുമായി എത്തി. തന്റെ കൗമാരകാലത്തെ ആക്ഷന്‍ സ്റ്റാര്‍ ആയിരുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. 

2022ലാണ് ജാക്വിലിന്‍ സുകേഷ് ചന്ദ്രശേഖറുമായുള്ള ബന്ധത്തിന്റെ പേരില്‍ വിവാദങ്ങളില്‍ നിറയുന്നത്. കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ നടിയുടെ പേരും ഉയര്‍ന്നു കേള്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടിയെ ഇഡി പലതവണ ചോദ്യം ചെയ്യുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now