'33 വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ല, അവള്‍ എന്റെ ജീവിതത്തിലേക്ക് വന്നതും ഇതേ ദിവസം'

സംവിധായകന്‍ പത്മരാജനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്

ജയറാം പത്മരാജനും പാർവതിക്കുമൊപ്പം/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:40 am IST
Edited by :migrator


മലയാളികളുടെ ഇഷ്ട താരമാണ് ജയറാം. ഇന്ന് തെന്നിന്ത്യന്‍ സിനിമാലോകത്തും ശക്തമായ സാന്നിധ്യമാണ് അദ്ദേഹം. സിനിമയിലേക്ക് എത്തിയിട്ട് ജയറാം 33 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. 18 ഫെബ്രുവരി 1988 ലാണ് താരം ആദ്യമായി കാമറക്ക് മുന്നില്‍ എത്തുന്നത്. ഇപ്പോള്‍ തന്റെ സ്‌പെഷ്യല്‍ ഡേയില്‍ മനോഹരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം. സംവിധായകന്‍ പത്മരാജനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. മാത്രമല്ല ജയറാമിന്റെ ജീവിതസഖി പാര്‍വതി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നതും അന്നേദിവസമാണ്. 

ജയറാമിന്റെ കുറിപ്പ് വായിക്കാം

33 വര്‍ഷമായെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല, 18 ഫെബ്രുവരി 1988 ലാണ് ഞാന്‍ ആദ്യമായി കാമറയെ അഭിമുഖീകരിക്കുന്നത്. സിനിമയെന്ന മായാലോകത്തില്‍ കാല്‍വെക്കുന്നത്. ഉയര്‍ച്ച താഴ്ചകളിലൂടെ പോരാടുന്ന അതിശയകരമായ ഒരു യാത്രയായിരുന്നു. ഈ സ്‌പെഷ്യല്‍ ദിനത്തില്‍ എന്റെ ഗുരു പത്മരാജന്‍ സാറിനെ ഓര്‍മിക്കുക മാത്രമല്ല എന്നെ ഇന്നോളം പിന്തുണച്ചിട്ടുള്ള എല്ലാവരോടും നന്ദി പറയുന്നു. കൂടാതെ എനിക്ക് പിന്തുണയായി കൂടെനിന്ന എന്റെ സ്‌നേഹനിധിയായ ഭാര്യ അശ്വതിയില്ലായിരുന്നെങ്കില്‍ ഇത് സാധ്യമാകുമായിരുന്നില്ല. അവളും ഇതേ ദിവസമാണ് എന്റെ ജീവിതത്തിലേക്ക് എത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now