
ഇത് ജയറാം തന്നെയാണോ? അമ്പരപ്പിച്ച് മേക്കോവർ; വിഡിയോ
നര കയറിയ താടിയും മുടിയും നീട്ടി വളർത്തി ഗംഭീര ലുക്കിലാണ് താരം എത്തുന്നത്

പൊന്നിയിൻ സെൽവൻ സിനിമയിൽ ശക്തമായ വേഷത്തിലാണ് ജയറാം എത്തുന്നത്. ആഴ്‌വാർകടിയാൻ നമ്പി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തല മൊട്ടയടിച്ച് കുടവയറുമായി ഗംഭീര മേക്കോവറിലാണ് താരം എത്തിയത്. ഇപ്പോൾ ശ്രദ്ധനേടുന്നത് താരത്തിന്റെ മറ്റൊരു വേഷപ്പകർച്ചയാണ്.
നര കയറിയ താടിയും മുടിയും നീട്ടി വളർത്തി ഗംഭീര ലുക്കിലാണ് താരം എത്തുന്നത്. മുഖമാകെ ഭസ്മം പുരട്ടിയിരിക്കുകയാണ്. കാളാമുഖൻ എന്ന വേഷത്തിലാണ് താരം എത്തുന്നത്. ജയറാം തന്നെയാണ് മേക്കോവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. അതോടെ താരം ഇരട്ട കഥാപാത്രമായി എത്തുമെന്ന അഭ്യൂഹം പരന്നിരുന്നു. എന്നാൽ ഈ കഥാപാത്രത്തിനു പിന്നിലെ രഹസ്യം അണിയറ പ്രവർത്തകർ തന്നെ പുറത്തുവിട്ടിരിക്കുകയാണ്.
കാർത്തിയുടെ കഥാപാത്രത്തെ രക്ഷിക്കാനായി ആഴ്‌വാർകടിയാൻ നമ്പി വേഷം മാറിവരുന്നതാണ് ഇത്. ഈ രംഗത്തിന്റെ സ്നീക് പീക്കാണ് പുറത്തുവിട്ടത്. രസകരമായ വിഡിയോ ആരാധകരുടെ ശ്രദ്ധനേടുകയാണ്.
മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രം നാളെയാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യഭാഗത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രം 4ഡിഎക്സിലും റിലീസ് ചെയ്യും എന്നത് രണ്ടാം ഭാഗത്തിന്‍റെ മറ്റൊരു കൗതുകമാണ്. 3ഡിയേക്കാള്‍ മുകളില്‍ തിയറ്റര്‍ അനുഭവത്തിന്‍റെ അടുത്ത തലം പ്രദാനം ചെയ്യുന്ന ടെക്നോളജിയാണ് 4ഡിഎക്സ്. 4ഡിഎക്സില്‍ റിലീസ് ചെയ്യുന്ന ആദ്യ തെന്നിന്ത്യന്‍ ചിത്രം എന്ന പ്രത്യേകതയും പൊന്നിയിന്‍ സെല്‍വന്‍ 2 ന് ഉണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

Related News


തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്
ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
