വെള്ളിത്തിരയിൽ നെപ്പോളിയൻ അനശ്വരമാക്കിയ അറുപതു കഥാപാത്രങ്ങളും അവരുടെ പേരും ചിത്രവുമെല്ലാം സ്വർണ നൂറുകൊണ്ട് നെയ്‌തെടുത്തു

നെപ്പോളിയൻ കുടുംബത്തോടൊപ്പം, സ്വർണനൂലിൽ നെയ്‌ത സാരി/ ഇൻസ്റ്റ​ഗ്രാം
Last Updated :22 January 2024, 7:51 pm IST

News Now

മം​ഗലശേരി നീലകണ്ഠനൊപ്പം മലയാളികളുടെ മനസിൽ ഇടം പിടിച്ച പ്രതിനായകനാണ് മുണ്ടക്കൽ ശേഖരൻ. നടൻ നെപ്പോളിയൻ അവിസ്മരണീയമാക്കിയ ഈ കഥാപാത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. കഴിഞ്ഞ ദിവസം അറുപതാം പിറന്നാൾ ആഘോഷിച്ച താരത്തിന് ഭാര്യ ജയസുധ ഒരുക്കിയ സർപ്രൈസാണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്.

വെള്ളിത്തിരയിൽ നെപ്പോളിയൻ അനശ്വരമാക്കിയ അറുപതു കഥാപാത്രങ്ങളും അവരുടെ പേരും ചിത്രവുമെല്ലാം സ്വർണ നൂറുകൊണ്ട് നെയ്‌തെടുത്തായിരുന്നു പട്ട് സാരിയാണ് ജയസുധ പിറന്നാൾ ദിവസം ഉടുത്തത്. ഇയ്‌ല സിൽക്ക് ആണ് ​ഗോൾഡ് ജെറി വർക്കിലുള്ള ഈ സാരി ഡിസൈൻ ചെയ്‌തത്. നെപ്പോളിയനെയും ഭാര്യയെയും ആശംസിച്ച് ഇയ്‌ല സിൽക്ക് പുറത്തുവിട്ട സാരിയുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

നെപ്പോളിയന്റെ കഥാപാത്രങ്ങളെല്ലാം ഒത്തുചേർന്ന സാരി ആരാധകർക്കും വിസ്മയക്കാഴ്ചയായി. നെപ്പോളിയന്റെ പിറന്നാളിന് അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഹിറ്റ് കഥാപാത്രങ്ങൾ കൂടി ആഘോഷിക്കണമെന്ന ഭാര്യയുടെ ആ​ഗ്രഹമാണ് ഇങ്ങനൊരു ആശയത്തിന് പിന്നിലെന്ന് ഇയ്‌ല ഡിസൈൻസ് പറയുന്നു. ഈ അവസരം തങ്ങൾക്ക് ലഭിച്ചതിനുള്ള നന്ദിയും അവർ വിഡിയോയിൽ പറയുന്നുണ്ട്. നൊപ്പോളിയനും കുടുംബവും ഇപ്പോൾ അമേരിക്കയിലാണ് താമസം. 14 വർഷങ്ങൾക്ക് മുൻപ് മകൻ ധനുഷിന്റെ ചികിത്സയുടെ ഭാ​ഗമായാണ് കുടുംബം അമേരിക്കയിലെത്തുന്നത്. ഇപ്പോൾ അമേരിക്കയിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ് കുടുംബം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates