
'അവരുടെ കുറവുകൾ നമ്മുടെ മനസിലാണ്'; ഇൻഡിഗോ വിമാനക്കമ്പനിയെ അഭിനന്ദിച്ച് ജയസൂര്യ
ഇന്‍ഡിഗോ വിമാനക്കമ്പനിയെ അഭിനന്ദിച്ച് നടന് ജയസൂര്യ

അംഗപരിമിതയായ പെൺകുട്ടിയെ ജോലിയിൽ പരിഗണിച്ച ഇന്‍ഡിഗോ വിമാനക്കമ്പനിയെ അഭിനന്ദിച്ച് നടന് ജയസൂര്യ. വിമാനയാത്രക്കിടെ ടിക്കറ്റ് ചെക്കിങ് ഗ്രൗണ്ട് സ്റ്റാഫിലെ ഒരു പെണ്‍കുട്ടി ധരിച്ച ഒരു ബാഡ്ജ് വളരെ അവിചാരിതമായി കാണാന്‍ ഇടയായെന്നും വിമാനക്കമ്പനിയുടെ നടപടിയില്‍ സന്തോഷം തോന്നിയെന്നും താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞു.
'എനിക്ക് കേള്‍ക്കാനും സംസാരിക്കാനും കഴിയില്ല എന്നാല്‍ എനിക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയും' എന്നായിരുന്നു ബഡ്ജില്‍ എഴുതിയിരുന്നത്. 'ഇത് വിസ്മയമായിരിക്കുന്നു, ഇന്‍ഡിഗോയ്ക്ക് അഭിനന്ദനങ്ങള്‍'- എന്ന കുറിപ്പും താരം പെൺകുട്ടിയുടെ ചിത്രത്തിനൊപ്പം പങ്കുവെച്ചു.
'അവരുടെ കുറവുകള്‍ നമ്മുടെ മനസിലാണ്. അവര്‍ക്ക് ഒരു കുറവുമില്ല, നമ്മളെ പോലെ തന്നെ ജോലി ചെയ്ത് ജീവിക്കാന്‍ അര്‍ഹതപ്പെട്ടവരും കഴിവുള്ളവരുമാണ്. ആ കഴിവുകള്‍ നമ്മള് കാണാതെ പോകുന്നതാണ് ഏറ്റവും വലിയ കുറവ്. അതാണ് ഇന്‍ഡിഗോ ഇവിടെ കണ്ടെത്തിയത്'- താരം പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ
ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം


