മുണ്ടുമടക്കി കത്തി ഒളിപ്പിച്ച് ജോജു; ‘ആരോ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ 

താമര എന്ന് ആദ്യം പേരിട്ട ചിത്രമാണ് ആരോ ആയി എത്തുന്നത്

ചിത്രം; ഫേയ്സ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 8:50 am IST

നടൻ ജോജു ജോർജ്ജ് നായകനാകുന്ന  ‘ആരോ’ എന്ന ചിത്രത്തന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കിച്ചു ടെല്ലസ്, അനുമോൾ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുണ്ട് മാടിക്കുത്തി കത്തിയുമായിട്ടുള്ള ജോജു ജോർജിനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാനാകുന്നത്. കരീം ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും. 

സുധീർ കരമന, ജയരാജ് വാര്യർ, ടോഷ് ക്രിസ്റ്റി, കലാഭവൻ നവാസ്, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, അജീഷ് ജോൺ,മനാഫ് തൃശൂർ,മാസ്റ്റർ ഡെറിക് രാജൻ,മാസ്റ്റർ അൽത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിൻ ഹണി, അനീഷ്യ, അമ്പിളി എന്നിവരാണ് സിനിമയിലെ മറ്റു പ്രമുഖ താരങ്ങൾ. താമര എന്ന് ആദ്യം പേരിട്ട ചിത്രമാണ് ആരോ ആയി എത്തുന്നത്. 

വി ത്രീ പ്രൊഡക്‌ഷൻസ്, അഞ്ജലി എന്റർടെയൻമെന്റ്സ് എന്നീ ബാനറിൽ വിനോദ് ജി. പാറാട്ട്, വി.കെ. അബ്ദുൾ കരീം, ബിബിൻ ജോഷ്വാ ബേബി, സാം വർഗ്ഗീസ് ചെറിയാൻ എന്നിവർ ചേർന്നാണ് നിർമാണം. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം കരീം, റഷീദ് പാറയ്ക്കൽ എന്നിവർ ചേർന്നെഴുതുന്നു.‌

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now