സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ചെന്നൈയിൽ നടന്നു

നരെയ്ൻ, ജോജു, ഷറഫുദ്ദീൻ/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:41 am IST

News Now

മലയാളത്തിലേയും തമിഴിലേയും വമ്പൻ താരനിര അണിനിരക്കുന്ന ബി​ഗ് ബജറ്റ് ചിത്രത്തിന് തുടക്കമായി. നരെയ്ൻ, ജോജു ജോര്‍ജ്ജ്, ഷറഫുദ്ദീൻ ഉൾപ്പടെയുള്ള തെന്നിന്ത്യയിലെ ഒട്ടനവധി പ്രധാന താരങ്ങളാണ് ചിത്രത്തിലുള്ളത്. സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ചെന്നൈയിൽ നടന്നു. 

യുഎൻ ഫിലിം ഹൗസ്, ജുവിസ് പ്രൊഡക്ഷൻസ്, എഎഎആര്‍ പ്രൊഡക്ഷൻസ് എന്നീ ബാനറുകള്‍ സംയുക്തമായി നിർമ്മിക്കുന്ന 2 ചിത്രങ്ങളിൽ ഒന്നാണ് ഈ ബിഗ് ബജറ്റ് മള്‍ട്ടി സ്റ്റാര്‍ സിനിമ. ഡ്രാമ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ആത്മീയ രാജൻ, കായൽ ആനന്ദി, അനു കൃതി വാസ് തുടങ്ങിയവരാണ് നായികമാർ. തെന്നിന്ത്യയിലെ പ്രമുഖ  താരങ്ങളായ പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്കാന്ത്, സിനിൽ സൈൻയുദീൻ ,വിനോദിനി, അഞ്ജലി റാവു തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്. 

ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായാണ് സിനിമയുടെ ആദ്യഘട്ട ചിത്രീകരണം നടക്കുന്നത്. തെന്നിന്ത്യയിലെ ഏറ്റവും മികച്ച അണിയറപ്രവർ‍ത്തകരാണ് സിനിമയുടെ പിന്നണിയിൽ അണിനിരക്കുന്നത്. ഇതേ ബാനറിൽ ഒരുങ്ങുന്ന തമിഴ് ചിത്രത്തിൽ നരെയ്‌നോടൊപ്പം കതിരും ആനന്ദിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates