സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള ജുമാനാ ഖാന്റെ ആദ്യ സിനിമയാണ് ഇത്

ജുമാന ഖാൻ, സലാം ബാപ്പു, ഷെയ്ൻ നി​ഗം/ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:00 am IST

News Now

സലാം ബാപ്പു സംവിധാനം ചെയ്യുന്ന  ‘ആയിരത്തൊന്നാം രാവ്’ എന്ന ചിത്രത്തിൽ ഷെയ്ൻ നി​ഗത്തിന്റെ നായികയായി ജുമാന ഖാൻ എത്തുന്നു. സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള ജുമാനാ ഖാന്റെ ആദ്യ സിനിമയാണ് ഇത്. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ബിരുദ പഠനത്തിനു ശേഷം മലപ്പുറത്തുനിന്നു ദുബായിലെത്തുന്ന യുവാവിന്റെ ജീവിതമാണ് ഇതിവൃത്തം. 

‘റെഡ് വൈൻ’, ‘മംഗ്ലീഷ്’ തുടങ്ങിയ സിനിമകൾക്ക് ശേഷം സലാം ബാപ്പു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. സലാം ബാപ്പു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം യുഎഇയിലെ റാസൽ ഖൈമയിൽ ആരംഭിച്ചു. ദുബായ്, ഷാർജ, അബുദാബി, അജ്മാൻ എന്നിവിടങ്ങളാണ് മറ്റ് പ്രധാന ലൊക്കേഷനുകൾ.

സൗബിൻ ഷാഹിർ, രഞ്ജി പണിക്കർ, ജോയ് മാത്യു, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത് അലക്‌സാണ്ടർ, അഫ്‌സൽ അച്ചൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ശ്യാംകുമാർ എസ്, സിനോ ജോൺ തോമസ്, ഷെരീഫ് എം പി എന്നിവർ ചേർന്നാണ് നിർമാണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates