
'ചെരുപ്പിട്ടവർ പുറത്തു പോകണം, കുറച്ച് ബഹുമാനം കാണിക്കൂ, ഇതൊരു പൂജയാണ്'; രോഷാകുലയായി കജോൾ
ഇക്കൂട്ടത്തിൽ ദൃശ്യങ്ങൾ പകർത്താനെത്തിയ ഫോട്ടോഗ്രാഫർമാരും ഉണ്ടായിരുന്നു.

രാജ്യമെങ്ങും നവരാത്രി ആഘോഷങ്ങളുടെ തിരക്കിലാണ്. എല്ലാ വർഷവും മുംബൈയിൽ കജോളും റാണി മുഖർജിയും ചേർന്ന് ദുർഗാ പൂജ സംഘടിപ്പിക്കാറുണ്ട്. നിരവധി ബോളിവുഡ് താരങ്ങളും ചടങ്ങിൽ പങ്കെടുക്കാറുണ്ട്. പതിവുപോലെ ഈ വർഷവും നടിമാർ ദുർഗാ പൂജ ചടങ്ങ് നടത്തിയിരുന്നു. ഇന്ന് നടന്ന പരിപാടിയുടെ ചിത്രങ്ങളും വിഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ഇതിനിടെ ചടങ്ങിനിടെ ദേഷ്യപ്പെടുന്ന കജോളിന്റെ ഒരു വിഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൂജ ആരംഭിച്ച് ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഷൂസ് ധരിച്ച് ചിലർ പന്തലിൽ കയറുകയും പൂജ വിഗ്രഹത്തിന് അരികിൽ എത്തുകയും ചെയ്തു. ഇക്കൂട്ടത്തിൽ ദൃശ്യങ്ങൾ പകർത്താനെത്തിയ ഫോട്ടോഗ്രാഫർമാരും ഉണ്ടായിരുന്നു. ഇതുകണ്ട കജോൾ പെട്ടെന്ന് ദേഷ്യപ്പെടുകയായിരുന്നു.
ചെരുപ്പ് ധരിച്ചെത്തിയവരോട് പുറത്തു പോകണമെന്നും ഇതൊരു പൂജയാണെന്ന് പറയുന്നതും വിഡിയോയിൽ കാണാം. ഷൂസ് ധരിച്ചിരിക്കുന്ന എല്ലാവരും ദയവായി പുറത്തേക്ക് പോകു. ഇതൊരു പൂജയാണ്. ദയവായി കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ- കജോൾ പറഞ്ഞു. ജയ ബച്ചൻ, ഇഷിത ദത്ത, ശ്വേത ബച്ചൻ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ തുടങ്ങി ബോളിവുഡിലെ നിരവധി താരങ്ങൾ പൂജയിൽ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Related News


നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

ബാലറ്റിലേക്ക് തിരികെ പോകണം; പൈലറ്റിനെ സഹപൈലറ്റ് കുത്തി, പിന്നാലെ ഫ്ലൈദുബൈ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
