ഹൃദയം കവരാൻ സുജാതയും മകനും, അതിഥി വേഷത്തിൽ ആമിറും; രേവതിയുടെ ചിത്രത്തിന്റെ ട്രെയിലർ
അരയ്ക്കു താഴെ തളർന്നുകിടക്കുന്ന മകനും അവന്റെ അമ്മയും തമ്മിലുള്ള ബന്ധമാണ് ചിത്രം പറയുന്നത്
നടി രേവതി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം സലാം വെങ്കിയുടെ ട്രെയിലർ പുറത്ത്. ബോളിവുഡ് താരസുന്ദരി കജോളാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അരയ്ക്കു താഴെ തളർന്നുകിടക്കുന്ന മകനും അവന്റെ അമ്മയും തമ്മിലുള്ള ബന്ധമാണ് ചിത്രം പറയുന്നത്. ആമിർ ഖാൻ ചിത്രത്തിൽ അതിഥിവേഷത്തിലെത്തുന്നുണ്ട്.
ജീവിത പ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന സുജാത എന്ന അമ്മ വേഷത്തിലാണ് കജോൾ ചിത്രത്തിൽ അഭിനയിക്കുന്നത്. അമ്മയും മകനും തമ്മിലുള്ള ബന്ധവും അവരുടെ അതിജീവനവും പറയുന്ന ചിത്രത്തിന്റെ ടീസർ ആരാധകരുടെ ഹൃദയം കവരുന്നതാണ്.
യഥാർഥ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സമീർ അറോറയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിശാൽ ജെത്വ, രാഹുൽ ബോസ്, പ്രകാശ് രാജ്, ആഹാന കുമ്ര, പ്രിയാമണി, അനീത് പട്ട, ജയ് നീരജ്, മാലാ പാർവതി എന്നിവരാണ് പ്രധാന അഭിനേതാക്കൾ. സംഗീതം മിഥൂൻ. ഛായാഗ്രഹണം രവി വർമൻ. ബിലീവ് പ്രൊഡക്‌ഷന്‍സ്, ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്‌ഷന്‍ എന്നീ ബാനറുകളില്‍ സൂരജ് സിങ്, ശ്രദ്ധ അഗ്രവാള്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
'മിത്ര് മൈ ഫ്രണ്ട്' എന്ന ഇംഗ്ലീഷ് ചിത്രമായിരുന്നു ആദ്യമായി രേവതി സംവിധാനം ചെയ്‍തത്. ദേശീയ അവാർഡും ചിത്രത്തിന് ലഭിച്ചിരുന്നു. 'മിത്ര് മൈ ഫ്രണ്ട്' ഇംഗ്ലീഷിലും 'ഫിർ മിലേംഗ' ഹിന്ദിയിലും ഫീച്ചർ സിനിമയായി സംവിധാനം ചെയ്‍ത രേവതി 'കേരള കഫേ' (മലയാളം), 'മുംബൈ കട്ടിംഗ്' (ഹിന്ദി) എന്നീ ആന്തോളജികളിലും ഭാഗമായിട്ടുണ്ട്. 11 വര്‍ഷത്തിനു ശേഷമാണ് രേവതി വീണ്ടും സംവിധായികയാവുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


