
വിക്രത്തിൽ കാളിദാസും; ആണ്ടവര്‍ക്കൊപ്പം അഭിനയിക്കുന്ന സന്തോഷം പങ്കുവെച്ച് താരം
കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മകന്‍റെ റോളിലാണ് കാളിദാസ് എത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വിക്രം സൂപ്പർതാരങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാണ്. കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോൾ ഇതാ ചിത്രത്തിലേക്ക് കാളിദാസ് ജയറാം കൂടി എത്തുകയാണ്. കാളിദാസ് തന്നെയാണ് സന്തോഷവാർത്ത പങ്കുവെച്ചത്.
കമൽഹാസനൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്. 'വിക്രം, കടല്‍ പോലെയുള്ള ഈ സിനിമയിലെ ഒരു തുള്ളി ആവുന്നതില്‍ വലിയ ആഹ്ളാദം. ആണ്ടവര്‍ കമല്‍ ഹാസന്‍ സാറിനൊപ്പം ഒരുമിക്കുന്നതില്‍ സന്തോഷം. ഈ അവസരത്തിന് ലോകേഷ് സാറിനോട് നന്ദി പറയുന്നു'- കാളിദാസ് കുറിച്ചു. കാളിദാസിനെ സ്വാഗതം ചെയ്‍ത് ലോകേഷ് കനകരാജും ട്വീറ്റ് ചെയ്‍തിട്ടുണ്ട്.
Extremely elated to be a drop in this ocean of a film #Vikram ,
â kalidas jayaram (@kalidas700) July 31, 2021
Happy to join back with the one and only #Andavar @ikamalhaasan sir
Thank you @Dir_Lokesh sir for this opportunity #arambichitom @RKFI pic.twitter.com/0pq9xi2uMM
കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മകന്‍റെ റോളിലാണ് കാളിദാസ് എത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വിജയ് നായകനായി എത്തിയ മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളി താരം നരെയ്നും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രത്തിന്‍റെ നിര്‍മ്മാണം. സംഗീതം അനിരുദ്ധ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


