
കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; വധു പ്രണയിനി തരുണി തന്നെ
വാലന്റൈന്‍ ഡേയിലാണ് ഇരുവരുടേയും പ്രണയം വെളിപ്പെടുത്തിയത്. വിവാഹിതനാകാന്‍ പോകുന്നുവെന്ന് കാളിദാസ് ജയറാം തന്നെ ഒരു പൊതുവേദിയില്‍ പറഞ്ഞിരുന്നു

മലയാളത്തിന്റെ പ്രിയപ്പെട്ട കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. മോഡലായ തരിണി കലിംഗരായരുമായി പ്രണയത്തിലാണെന്ന് കാളിദാസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിവാഹ നിശ്ചയത്തിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വാലന്റൈന്‍ ഡേയിലാണ് ഇരുവരുടേയും പ്രണയം വെളിപ്പെടുത്തിയത്. വിവാഹിതനാകാന്‍ പോകുന്നുവെന്ന് കാളിദാസ് ജയറാം തന്നെ ഒരു പൊതുവേദിയില്‍ പറഞ്ഞിരുന്നു. ബെസ്റ്റ് ഫാഷന്‍ മോഡലിനുള്ള 2023ലെ അവാര്‍ഡ് തരിണി കലിംഗരായര്‍ ഏറ്റുവാങ്ങിയപ്പോള്‍ വേദിയിലേക്ക് കാളിദാസ് ജയറാമിനെയും അവതാരക ക്ഷണിക്കുകയായിരുന്നു. നിങ്ങളുടെ ബന്ധമെന്ന് അവതാരക ചോദിച്ചു. വിവാഹം കഴിക്കാന്‍ പോകുകയായിരുന്നുവെന്നായിരുന്നു അവതാരകയുടെ ചോദ്യത്തിന് കാളിദാസ് നല്കിയ മറുപടി. സൂര്യയുടെ ശബ്ദത്തില്‍ പ്രപ്പോസ് ചെയ്യുന്ന താരത്തെയും തരിണിയെ എടുത്തുയര്‍ത്തുന്നതുമായ വിഡിയോ ഹിറ്റാകുകയും ചെയ്തു.
വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദ ധാരിയാണ് തരിണി.
തരിണി കലിംഗരായര്‍ക്കും കാളിദാസ് ജയറാമിനുമൊപ്പമുള്ള ഫോട്ടോയില്‍ ജയറാമിനെയും പാര്‍വതിയെയും മാളവിക ജയറാമിനെയും ഒന്നിച്ച് കണ്ടതോടെയാണ് താരം പ്രണയത്തിലാണെന്ന് ആരാധകര്‍ ഉറപ്പിച്ചത്. ഒരു തിരുവോണ ദിനത്തില്‍ ആയിരുന്നു എല്ലാവരും ഉള്ള ഫോട്ടോ പങ്കുവെച്ചിരുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ
ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


