ഇപ്പോൾ ശ്രദ്ധനേടുന്നത് തരിണിയുടെ പിറന്നാൾ ദിനത്തിൽ കാളിദാസ് പങ്കുവച്ച കുറിപ്പാണ്

കാളിദാസും തരിണിയും/ ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:15 am IST

News Now


മാസങ്ങൾക്കു മുൻപാണ് നടൻ കാളിദാസ് ജയറാം തന്റെ കാമുകി തരിണി കലിംഗരായരെ ലോകത്തിന് പരിചയപ്പെടുത്തിയത്. അതിനു പിന്നാലെ തരിണിക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് തരിണിയുടെ പിറന്നാൾ ദിനത്തിൽ കാളിദാസ് പങ്കുവച്ച കുറിപ്പാണ്. പ്രണയം നിറച്ചുകൊണ്ടാണ് കാളിദാസിന്റെ പിറന്നാൾ ആശംസ. ഇരുവരും ഒന്നിച്ചുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്

കാളിദാസിന്റെ കുറിപ്പ്

നിന്റെ പിറന്നാൾ അവസാനത്തിലേക്ക് അടുക്കുമ്പോൾ ഒരുപാട് കാര്യങ്ങളിൽ നിന്നോട് നന്ദി പറയാൻ എനിക്കു വാക്കുകളില്ല, പക്ഷേ അവയൊന്നും ഇവിടെ പറയാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. നീ ഈ ലോകത്ത് നിലനിൽക്കുന്നതിൽ ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. നമ്മൾ ഒന്നിച്ച് ഒരുപാട് ചിത്രങ്ങളുണ്ടെങ്കിലും ഈ പ്രത്യേക ചിത്രം ഞാൻ തെരഞ്ഞെടുത്തത് എന്തെന്നാൽ മരുഭൂമി പ്രതീക്ഷകളില്ലാത്ത സ്ഥലമാണ്. ഇതുവരെ അതിരുക‌ളില്ലാതെയാണ് നീ എന്നെ സ്നേഹിക്കുന്നത്. നീ എന്റെ അമൂല്യ നിധിയാണ്. ഹാപ്പി ബർത്ത്ഡേ കുട്ടി. ഐ ലവ് 3000- കാളിദാസ് കുറിച്ചു. 

പോസ്റ്റിനു താഴെ കമന്റുമായി തരിണിയും എത്തി. ഏറ്റവും മികച്ച സർപ്രൈസ് നൽകിയതിന് നന്ദി. ഈ ലോകത്തിലെ ഏറ്റവും മികച്ച കാമുകനായി ഇരിക്കുന്നതിന് എന്നും നിന്നോട് കടപ്പെട്ടിരിക്കുന്നു. - എന്നാണ് തരിണി കുറിച്ചത്. നിരവധി പേരാണ് തരിണിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. മോഡലായ തരിണി 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates