ഫഹദിന്റെ അഭിനയം ​ഗംഭീരമെന്ന് കമൽഹാസൻ, തിയറ്ററിലെത്തിയിരുന്നെങ്കിൽ വേറെ ലെവലായേനെയെന്ന് ലോകേഷ്

വിക്രം സിനിമയുടെ ഷൂട്ടിങ്ങിനിടെ ആണ് കമൽഹാസനും സംവിധായകൻ ലോകേഷ് കനകരാജും മാലിക് കാണുന്നത്

ലോകേഷ് കനകരാജ്, കമൽഹാസൻ, ഫഹദ് ഫാസിൽ, മഹേഷ് നാരായണൻ/ ഫേയ്സ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 8:47 am IST

 ഫഹദ് ഫാസിലും മഹേഷ് നാരായണനും ഒന്നിച്ച മാലിക്കിനെ പ്രശംസിച്ച് കമൽഹാസൻ. ഫഹദ് ഫാസിലിന്റെ അഭിനയം ​ഗംഭീരമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാലിക്കിന്റെ മേക്കിങ്ങിനെയും സംവിധാന ശൈലിയെയും അദ്ദേഹം പ്രശംസിച്ചു. വിക്രം സിനിമയുടെ ഷൂട്ടിങ്ങിനിടെ ആണ് കമൽഹാസനും സംവിധായകൻ ലോകേഷ് കനകരാജും മാലിക് കാണുന്നത്. 

ചിത്രം തീയറ്ററുകളിൽ എത്തിയിരുന്നെങ്കിൽ വേറെ ലെവലായേനെ എന്നായിരുന്നു സംവിധായകൻ ലോകേഷ് കനകരാജിന്റെ അഭിപ്രായം.   കഴിഞ്ഞ ദിവസം ചെന്നൈയിൽ കമലഹാസന്റെ ഓഫിസിൽ വച്ചാണ് ഉലകനായകനും ലോകേഷ് കനകരാജും ഫഹദിനെയും മഹേഷ് നാരായണന്റെയും അഭിനന്ദിച്ചത്. നിർമാതാവ് ആന്റോ ആന്റണിയാണ് ഫേയ്സ്ബുക്കിലൂടെ സന്തോഷം പങ്കുവെച്ചത്. കമൽഹാസനും ഫഹദും മഹേഷും ലോകേഷും ഒന്നിച്ചുള്ള ചിത്രവും പങ്കുവെച്ചു. 

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കമൽഹാസനും വിജയ് സേതുപതിയും ഫഹദ് ഫാസിലുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. കഴിഞ്ഞ ദിവസമാണ് വിക്രത്തിന്റെ ലൊക്കേഷനിൽ ഫഹദ് എത്തിയത്. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തതിനാൽ മാലിക്കിന് മികച്ച പ്രതികരണമാണ് വിവിധ ഭാ​ഗങ്ങളിൽ നിന്നു ലഭിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now