'അദ്ദേഹത്തിന്റെ കോപത്തിന്റെ ആരാധകനാണ് ഞാൻ'; വിജയകാന്തിന് ആദരാഞ്ജലി അർപ്പിച്ച് കമൽഹാസൻ
അദ്ദേഹത്തിന്റെ കോപത്തിന്റെ ആരാധകനാണ് താനെന്ന് കമൽഹാസൻ

അന്തരിച്ച നടനും ഡിഎംഡികെ സ്ഥാപകനും രാഷ്ട്രീയ നേതാവുമായിരുന്ന വിജയകാന്തിന് ആദരാഞ്ജലി അർപ്പിച്ച് നടൻ കമൽഹാസൻ. അദ്ദേഹത്തിന്റെ കോപത്തിന്റെ ആരാധകനാണെന്നാണ് താനെന്ന് കമൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ലാളിത്യം, സ്നേഹം, അധ്വാനം, സൗഹൃദം എന്നീ ടാഗുകളെല്ലാം ഒരു വ്യക്തിയെ നിർവചിക്കാൻ ഉപയോഗിക്കുകയാണെങ്കിൽ അതിന് ഏറ്റവും അനുയോജ്യൻ വിജയകാന്ത് ആയിരിക്കുമെന്നും കമൽഹാസൻ പറഞ്ഞു.
"എനിക്ക് അദ്ദേഹത്തിൽ ഇഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ വിനയവും ധർമബോധത്തോടെയുള്ള കോപവുമാണ്. ഞാൻ അദ്ദേഹത്തിന്റെ കോപത്തിന്റെ ആരാധകനാണ്. അതുകൊണ്ടായിരിക്കാം അദ്ദേഹം പൊതുപ്രവർത്തനത്തിനിറങ്ങിയത് എന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തെ പോലുള്ള പ്രവർത്തകർ ഇനിയും ഉയർന്നു വരുമെന്ന പ്രതീക്ഷയിൽ ഞാൻ എന്റെ പ്രിയ സുഹൃത്തിന് വിട ചൊല്ലുന്നു- കമൽഹാസൻ കൂട്ടിച്ചേർത്തു.
VIDEO | Actor @ikamalhaasan pays last respects to DMDK chief Vijayakanth, ahead of his last rites in Chennai. pic.twitter.com/2ekMip7PTT
â Press Trust of India (@PTI_News) December 29, 2023
1986-ൽ പുറത്തിറങ്ങിയ മനക്കണക്ക് എന്ന ചിത്രത്തിൽ കമൽഹാസനും വിജയകാന്തും ഒരുമിച്ച് അഭിനയിച്ചിരുന്നു. ആർസി ശക്തി സംവിധാനം ചെയ്ത ചിത്രത്തിൽ വിജയകാന്ത് നായകവേഷത്തിലും കമൽഹാസൻ അതിഥിവേഷത്തിലുമാണ് എത്തിയത്.
വ്യാഴാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ ആയിരുന്നു അന്ത്യം. ശ്വസനസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു താരം. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യനില മോശമായപ്പോൾ വെന്റിലേറ്ററിലേക്ക് മാറ്റി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


