ജയലളിതയുടെ ഓർമദിനത്തിൽ 'തലൈവി'യായി കങ്കണ; ചിത്രങ്ങൾ പങ്കുവെച്ച് താരം

ജയലളിതയെപ്പോലെ വെള്ള സാരിയുടുത്ത് നിൽക്കുന്ന കങ്കണയെയാണ് ചിത്രത്തിൽ കാണുന്നത്

Edited by :migrator
Last Updated :20 ജനുവരി 2024, 8:34 am IST


തമിഴ് മുൻമുഖ്യമന്ത്രി ജയലളിതയായി കങ്കണ റണാവത്ത് എത്തുന്ന തലൈവിയിലെ കൂടുതൽ ചിത്രങ്ങൾ പുറത്ത്. ജയലളിതയുടെ ഓർമ്മദിനത്തിൽ താരം തന്നെയാണ് ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവിട്ടത്. ജയലളിതയെപ്പോലെ വെള്ള സാരിയുടുത്ത് നിൽക്കുന്ന കങ്കണയെയാണ് ചിത്രത്തിൽ കാണുന്നത്.

Story image

"ജയ അമ്മയുടെ ചരമദിനത്തിൽ, തലൈവി എന്ന ഞങ്ങളുടെ സിനിമയിൽ നിന്നുള്ള ചില ചിത്രങ്ങൾ പങ്കുവയ്ക്കുന്നു..എന്റെ ടീമിന് എല്ലാ നന്ദിയും. പ്രത്യേകിച്ചും ഞങ്ങളുടെ ടീമിന്റെ നേതാവ് വിജയ് സാറിനോട്...ഈ സിനിമ പൂർത്തിയാക്കാൻ അതിമാനുഷനെ പോലെയാണ് അദ്ദേഹം പണിയെടുക്കുന്നത്. ഇനി ഒരാഴ്ച്ച കൂടി- എന്ന കുറിപ്പിനൊപ്പമാണ് കങ്കണ ചിത്രങ്ങൾ പങ്കുവെച്ചത്.

Story image
Story image

ജയലളിതയുടെ ജീവിതം പറയുന്ന ചിത്രം എ.എല്‍ വിജയാണ് സംവിധാനം ചെയ്യുന്നത്. ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. മലയാളി നടി ഷംന കാസിമാണ് ശശികലയുടെ വേഷത്തിലെത്തുന്നത്. തമിഴിലും ഹിന്ദിയിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now