
News Now
'ഒരുവീട്ടില് പരമാവധി മൂന്ന് നായകള് മാത്രം'; പെറ്റ് ഓണര്ഷിപ്പ് നിയമം കര്ശനമാകും

മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്, ജൂതപ്പള്ളിക്ക് മുന്നില് തീയിട്ടയാള് പിടിയില്, പരമ്പര പിടിക്കാന് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയായി കങ്കണ റണാവത്ത് എത്തുന്ന തലൈവിയുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബർ 10ന് തിയറ്ററുകളിലെത്തും. ലോക്ഡൗൺ ഇളവുകൾ ഏർപ്പെടുത്തി 50 ശതമാനം പ്രവേശനോപാധിയോടെ തിയറ്ററുകൾ തുറക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകിയതിനു പിന്നാലെയാണ് സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്.
സിനിമയുടെ ആദ്യം പ്രഖ്യാപിച്ച റിലീസ് തീയതി ഈ വർഷം ഏപ്രിൽ 23 ആയിരുന്നു. കോവിഡ് രണ്ടാം തരംഗത്തിൽ തിയറ്ററുകൾ അടച്ചതോടെ റിലീസ് നീട്ടാൻ തീരുമാനിക്കുകയായിരുന്നു. 2019 നവംബറിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്.
എഎൽ വിജയം സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ജയലളിതയും സിനിമ ജീവിതവും പിന്നീട് രാഷ്ട്രീയപ്രവേശനവുമെല്ലാമാണ് ചിത്രത്തിൽ കാണിക്കുന്നത്. കങ്കണയ്ക്കൊപ്പം അരവിന്ദ് സ്വാമിയും പ്രധാന വേഷത്തിൽ എത്തുന്നു. എംജിആറിൻറെ വേഷമാണ് അരവിന്ദ് സ്വാമി ചെയ്യുന്നത്. കരുണാനിധിയുടെ റോളിൽ നാസറും എത്തുന്നു. ഭാഗ്യശ്രീ, സമുദ്രക്കനി, രാജ് അർജുൻ, മധുബാല, തമ്പി രാമയ്യ, പൂർണ്ണ, ഭരത് റെഡ്ഡി തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട് ചിത്രത്തിൽ. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളുമെല്ലാം മികച്ച കയ്യടി നേടിയിരുന്നു.
#Thalaivi releasing in theatres on September 10th. #KanganaRanaut #Vijay @vishinduri @ShaaileshRSingh @BrindaPrasad1 @neeta_lulla #HiteshThakkar @urstirumalreddy #RajatArora #BhushanKumar @KarmaMediaent @TSeries @vibri_media @ZeeStudios_ #SprintFilms #GothicEntertainment pic.twitter.com/WdEuGxPxGf
â arvind swami (@thearvindswami) August 23, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്, ജൂതപ്പള്ളിക്ക് മുന്നില് തീയിട്ടയാള് പിടിയില്, പരമ്പര പിടിക്കാന് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം
