അമ്മയാകാൻ പോകുന്നുവെന്ന വിവരമാണ് സ്നേഹ വെളിപ്പെടുത്തിയത്

snahe babu
സ്നേഹ ബാബു
Last Updated :11 July 2024, 3:11 pm IST

News Now

കരിക്കിലൂടെ മലയാളി സിനിമാപ്രേമികളുടെ മനം കവർന്ന നടിയാണ് സ്നേഹ ബാബു. ഇപ്പോൾ സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് താരം. അമ്മയാകാൻ പോകുന്നുവെന്ന വിവരമാണ് സ്നേഹ വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം സന്തോഷം പങ്കുവച്ചത്.

'എല്ലാരോടും പറയണം. എല്ലാവരും അറിയണം. അതാണ് അതിന്റെയൊരു മര്യാദ' എന്ന വിനീത് ശ്രീനിവാസന്റെ ഹിറ്റ് ഡയലോ​ഗിനൊപ്പമുള്ള റീലാണ് താരം പങ്കുവച്ചത്. 'ആശംസകൾ മാത്രം പോരാ' എന്നും അടിക്കുറിപ്പായി താരം ചേർത്തിട്ടുണ്ട്. താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് ആശംസകളുമായി പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്. എടാ മോളേ എന്നായിരുന്നു സാനിയ അയ്യപ്പന്റെ കമന്റ്. ആർഷ ബൈജു, ഐമ റോസ്മി, ഫെമിന ജോർജ് തുടങ്ങിയ നിരവധി പേരാണ് ആശംസകൾ കുറിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജനുവരിയിലായിരുന്നു സ്നേഹയുടെ വിവാഹം. കരിക്ക് ടീമിന്റെ സാമര്‍ത്ഥ്യശാസ്ത്രം എന്ന സീരീസിന്റെ ഛായാഗ്രാഹകനായ അഖില്‍ സേവ്യറാണ് സ്നേഹയുടെ ഭർത്താവ്. 'സാമര്‍ത്ഥ്യ ശാസ്ത്ര'ത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും ആ സൗഹൃദം പ്രണയമാകുന്നതും. ഈ സീരീസില്‍ ഒരു പ്രധാന വേഷത്തില്‍ സ്‌നേഹയും എത്തിയിരുന്നു. ആദ്യരാത്രി, ഗാനഗന്ധര്‍വന്‍, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേമായ വേഷങ്ങളിലും സ്‌നേഹ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates