ചുവന്ന ലെഹങ്കയിൽ പഞ്ചാബി വധുവായി കത്രീന, ഐവറി ഷർവാണിയിൽ വിക്കി; വിവാഹ ചിത്രങ്ങൾ വൈറൽ

ജയ്പൂരിലെ ഫോര്‍ട്ട് ബര്‍വാരയിലെ സിക്സ് സെന്‍സസ് റിസോര്‍ട്ടില്‍ വച്ച് ഇന്നലെയാണ് ഇരുവരും വിവാഹിതരായത്

ചിത്രം: ഫേസ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 8:52 am IST

ആരാധകരുടെ കാത്തിരുപ്പുകൾക്ക് വിരാമമിട്ടുകൊണ്ടാണ് ബോളിവുഡ് നടി കത്രീന കൈഫിന്റേയും നടൻ വിക്കി കൗശലിന്റേയും വിവാഹചിത്രം എത്തിയത്. ജയ്പൂരിലെ ഫോര്‍ട്ട് ബര്‍വാരയിലെ സിക്സ് സെന്‍സസ് റിസോര്‍ട്ടില്‍ വച്ച് ഇന്നലെയാണ് ഇരുവരും വിവാഹിതരായത്. താരങ്ങൾ തന്നെയാണ് വിവാഹചിത്രം ആരാധകർക്ക് പങ്കുവച്ചത്. ചുവന്ന ലഹങ്കയിൽ അതീവ സുന്ദരിയായ കത്രീനയുടേയും വിക്കിയുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

Story image

വൈറലായി വിവാഹചിത്രം

"ഞങ്ങളെ ഈ നിമിഷത്തിലേക്ക് എത്തിച്ച എല്ലാത്തിനോടും ഞങ്ങളുടെ ഹൃദയത്തില്‍ സ്നേഹവും നന്ദിയും മാത്രം. ഞങ്ങള്‍ പുതിയൊരു യാത്ര ആരംഭിക്കുന്ന ഈ വേളയില്‍ നിങ്ങള്‍ ഏവരുടെയും സ്നേഹാനുഗ്രഹങ്ങള്‍ പ്രതീക്ഷിക്കുന്നു" എന്ന അടിക്കുറിപ്പിലാണ് വിക്കി കൗശലും കത്രീന കൈഫും വിവാഹചിത്രങ്ങൾ പങ്കുവച്ചത്. അതിനു പിന്നാലെ ഇരുവർക്കും ആശംസകളുമായി ബോളിവുഡിലെ സൂപ്പർതാരങ്ങൾ മുതൽ ആരാധകർ വരെ എത്തി. 80 ലക്ഷത്തിൽ അധികം പേരാണ് കത്രീന പങ്കുവച്ച വിവാഹചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. 

സബ്യസാജി ഒരുക്കിയ ചുവപ്പ് ല​ഹങ്കയായിരുന്നു കത്രീനയുടെ വിവാഹവേഷം. പഞ്ചാബി സ്റ്റൈലിലായിരുന്നു ലെഹങ്ക ഡിസൈൻ ചെയ്തിരുന്നത്. സബ്യസാചിയുടെ തന്നെ ആഭരണങ്ങളാണ് താരം അണിഞ്ഞിരുന്നത്. ഐവറി സിൽക് ഷർവാണിയായിരുന്നു വിക്കി കൗശൽ ധരിച്ചിരുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങളോ വിഡിയോയോ പുറത്തെത്തിയില്ല. മൂന്നു ദിവസങ്ങളായി നടന്ന വിവാഹാഘോഷം ഏഴാം തിയതിയാണ് ആരംഭിച്ചത്. 

Story image
Story image

അതിനിടെ താരങ്ങളുടെ വിവാഹം അറിഞ്ഞ് നിരവധി ആരാധകരാണ് റിസോർട്ടിന് മുൻപിൽ എത്തിയത്. പുറത്തുകാത്തിരുന്ന ആരാധകർക്ക് പ്രിയതാരങ്ങളെ കാണാനായില്ലെങ്കിലും നവദനമ്പതികൾ ഇവർക്ക് മധുരം നൽകി സന്തോഷം പങ്കിട്ടു. മാധ്യമങ്ങൾക്കും ആരാധകർക്കുമാണ് താരങ്ങൾ മധുരം വിതരണം ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now