'മമ്മൂട്ടിക്കൊപ്പം അഭിനയിക്കാത്തത് സ്വാഭാവികമല്ല; കാണുമ്പോള്‍ സ്‌നേഹം, പക്ഷെ സിനിമയിലേക്ക് വിളിക്കില്ല': ഗണേഷ് കുമാര്‍

ദ കിങ് ആണ് അവസാനമായി ഗണേഷ് കുമാര്‍ അഭിനയിച്ച മമ്മൂട്ടി ചിത്രം

Ganesh Kumar, Mammootty
Ganesh Kumar, Mammootty
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :28 ഫെബ്രുവരി 2026, 12:43 pm IST

മമ്മൂട്ടിയുടെ സിനിമകളിലേക്ക് തന്നെ വിളിക്കാറില്ലെന്ന് മന്ത്രിയും നടനുമായ കെബി ഗണേഷ്‌കുമാര്‍. മമ്മൂട്ടി സിനിമകളില്‍ താന്‍ അഭിനയിക്കാത്തത് സ്വാഭാവികതയല്ലെന്നും അദേഹം പറയുന്നു. ദ കിങ് ആണ് അവസാനമായി ഗണേഷ് കുമാര്‍ അഭിനയിച്ച മമ്മൂട്ടി ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയത് 1995 ലായിരുന്നു.

മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഗണേഷ് കുമാറിന്റെ തുറന്നു പറച്ചില്‍. അതേസമയം നേരിട്ട് കാണുമ്പോഴെല്ലാം മമ്മൂട്ടി തന്നോട് സൗഹൃദം കാണിക്കാറുണ്ടെന്നും ഗണേഷ് കുമാര്‍ പറയുന്നു.

''മമ്മൂക്കയുടെ കൂടെ അവസാനമായി അഭിനയിച്ചത് ദി കിങില്‍ ആണ്. അതിന് ശേഷം അഭിനയിച്ചിട്ടില്ല. സ്വാഭാവികമാണെന്ന് വിശ്വസിക്കുന്നില്ല. കാണുമ്പോള്‍ വലിയ സ്‌നേഹമാണ്. പക്ഷെ ഒരുമിച്ച് അഭിനയിക്കാറില്ല. അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. അത് സ്വാഭാവികമാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ പറ്റിയിട്ടില്ല. അദ്ദേഹത്തിന്റെ സിനിമകളില്‍ വിളിക്കാറില്ല. ഞാനായിട്ട് അങ്ങോട്ട് ചോദിക്കാറുമില്ല. ലാലേട്ടന്റെ സിനിമകളിലേക്ക് ഇടയ്ക്ക് വിളിക്കും. അഭിനയിക്കാറുണ്ട്.'' ഗണേഷ് കുമാര്‍ പറയുന്നു.

''ദൃശ്യത്തിലേക്ക് സംവിധായകനായിരുന്നു വിളിച്ചത്. നേര് എന്ന സിനിമയിലേക്ക് വിളിക്കുമ്പോള്‍ എനിക്ക് നിയമസഭയുണ്ടായിരുന്നു. ആ സമയത്ത് ചെയ്യാന്‍ പറ്റില്ലെന്ന സ്ഥിതി വന്നപ്പോള്‍ ലാലേട്ടന്‍ അദ്ദേഹം ചെയ്യാനിരുന്ന കന്നഡ സിനിമ അടുത്ത മാസത്തേക്ക് മാറ്റി വച്ച ശേഷമാണ് എനിക്ക് നേരില്‍ അഭിനയിക്കാന്‍ പറ്റിയത്. നല്ലൊരു സിനിമയായിരുന്നു. ജീത്തു കഥ പറഞ്ഞപ്പോള്‍ തന്നെ എനിക്ക് അഭിനയിക്കണമെന്ന് തോന്നിയിരുന്നു'' എന്നും ഗണേഷ് കുമാര്‍ പറയുന്നു.

അതേസമയം ദിലീപ് ചിത്രം ബാന്ദ്രയുടെ സെറ്റിലുണ്ടായ മോശം അനുഭവവും ഗണേഷ് കുമാര്‍ വെളിപ്പെടുത്തുന്നുണ്ട്. ബ്രാന്ദ എന്ന സിനിമയില്‍ അഭിനയിക്കാന്‍ പോയിരുന്നു. അതെന്റെ മനസില്‍ വലിയ അപമാനവും സങ്കടവുമുണ്ടാക്കി. ഇത്രയും വര്‍ഷത്തെ പരിചയമുള്ള എന്നോട് ദിലീപ് അടക്കം മോശമായി പെരുമാറിയെന്ന് തോന്നി. ഞാനുള്ള സീനുകള്‍ ഞാനില്ലാതെ ഷൂട്ട് ചെയ്യുന്നത് പോലെയുള്ള മര്യാദകേടുകള്‍ അവിടെ നടന്നു. അതിന് ശേഷം ഇനി സിനിമയില്‍ അഭിനയിക്കേണ്ട എന്നൊരു തീരുമാനത്തിലേക്ക് ഞാന്‍ മനസു കൊണ്ട് എത്തി'' ഗണേഷ് കുമാര്‍ പറയുന്നു.

News Now

Summary

KB Ganesh Kumar on not being a part of Mammootty films. They last acted together in The King.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates