
കേരള ക്രൈം ഫയല്‍സ് ആദ്യ ഭാഗം കണ്ടില്ലേ? രണ്ടാം ഭാഗം കാണാന്‍ ഇക്കാര്യങ്ങള്‍ മനസില്‍ വെച്ചാല്‍ മതി
രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ കാര്യമായ മാറ്റങ്ങള്‍

കേരള ക്രൈം ഫയല്‍സിന്റെ രണ്ടാം സീസണ് കഴിഞ്ഞ ദിവസമാണ് ജിയോ ഹോട്ട്സ്റ്റാറില്‍ റിലീസാകുന്നത്. 2023 ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം മികച്ച വിജയം നേടിയിരുന്നു. ഇപ്പോഴിതാ രണ്ടാം ഭാഗവും മികച്ച വിജയമായി മാറിയിരിക്കുകയാണ്. ആരാധകരില്‍ നിന്നും നല്ല പ്രതികരണങ്ങളാണ് സീരീസിന് ലഭിക്കുന്നത്. താരങ്ങളുടെ പ്രകടനങ്ങളും മേക്കിംഗും എഴുത്തുമെല്ലാം പ്രശംസിക്കപ്പെടുന്നുണ്ട്.
ആദ്യ ഭാഗത്തില്‍ നിന്നും രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ കാര്യമായ മാറ്റങ്ങള്‍ തന്നെ കേരള ക്രൈം ഫയല്‍സിന് സംഭവിക്കുന്നുണ്ട്. ഒരേ സീരീസ് ആയിരിക്കുമ്പോള്‍ തന്നെ ഒരേ കഥയുടെ തുടര്‍ച്ചയല്ല കേരള ക്രൈം ഫയല്‍സ്. ഒരോ സീസണും ഒരോ കേസ് എന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. അതിനാല്‍ സീരീസിന്റെ ആത്മാവ് നിലനിര്‍ത്തി കൊണ്ട് തന്നെ പുതിയൊരു കഥയാണ് രണ്ടാം ഭാഗം പറയുന്നത്.
2011 ല്‍ നടക്കുന്നൊരു കുറ്റകൃത്യത്തിന്റെ അന്വേഷണമായിരുന്നു ആദ്യ സീസണില്‍ കണ്ടത്. എന്നാല്‍ രണ്ടാം സീസണിലെ കഥ നടക്കുന്നത് 2024ലാണ്. അര്ജുന് രാധാകൃഷ്ണന് അവതരിപ്പിക്കുന്ന എസ്ഐ നോബിള്‍ ആണ് രണ്ടാം ഭാഗത്തിലെ നായകന്. അദ്ദേഹത്തിന്റെ സീനിയര്‍ ഓഫീസറായി ലാല്‍ ആദ്യ ഭാഗത്തിലെ റോള്‍ തന്നെ വീണ്ടും അവതരിപ്പിക്കുന്നുണ്ട്. ആദ്യ ഭാഗത്തില്‍ ഇല്ലാതിരുന്ന ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന് എന്നിവരും രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നുണ്ട്.
ആദ്യ സീസണിലെ കഥാപാത്രങ്ങള്‍ കടന്നു വരുന്നുണ്ടെങ്കിലും രണ്ടാം ഭാഗത്തിന്റെ കഥാഗതിയെയോ ആസ്വാദനത്തേയോ അത് ബാധിക്കുന്നില്ല. ആദ്യ സീസണ് കാണാത്തൊരാളെ സംബന്ധിച്ച് രണ്ടാം ഭാഗത്തില്‍ നിന്നും കണ്ട് തുടങ്ങുന്നതിന് യാതൊരു തടസുമില്ലാതെ കാണാമെന്ന് സാരം.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Kerala Crime Files Season 1 And 2 similarities and differences to remember before watching season 2.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ഗോൾഡൻ ഇന്ത്യ'! കബഡി സ്വർണം വിട്ടുകൊടുക്കാതെ വനിതകള്‍

സൂപ്പര്‍ ശരണ്യയ്ക്ക് രണ്ടാം ഭാഗം വന്നാല്‍ എങ്ങനെയിരിക്കും? ആ ചിന്തയില്‍ നിന്നാണ് പ്രേമലു ഉണ്ടായത്: ഗിരീഷ് എഡി
