സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷമെന്ന് നടി വിന്‍സി അലോഷ്യസ്

വിന്‍സി അലോഷ്യസ്, സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:23 am IST

News Now

തിരുവനന്തപുരം:  സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷമെന്ന് നടി വിന്‍സി അലോഷ്യസ്. രേഖ എന്ന സിനിമയിലെ അഭിനയത്തിനാണ് അവാര്‍ഡ്. രേഖ എന്ന സിനിമ എങ്ങനെ ആളുകളിലേക്ക് എത്തിക്കുമെന്ന് സങ്കടപ്പെട്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ സിനിമ കേരളം മുഴുവന്‍ അറിഞ്ഞതില്‍ സന്തോഷമെന്നും വിന്‍സി അലോഷ്യസ് മാധ്യമങ്ങളോട് പറഞ്ഞു.
 
സംവിധായകന്‍ ലാല്‍ ജോസിനോട് ഒരുപാട് നന്ദി പറയുന്നു. റിയാലിറ്റി ഷോയിലൂടെ ലാല്‍ജോസ് പിടിച്ചുകയറ്റിയത് കൊണ്ടാണ് ഇവിടെ എത്തിയത്. ഈ അവാര്‍ഡ് ആഗ്രഹിച്ചിരുന്നെന്നും അവര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates