'നിന്റെ ഓർമകൾ ഞങ്ങൾക്ക് നിധിയാണ്'; മകളുടെ പിറന്നാൾ ദിനത്തിൽ ചിത്ര

മകളുടെ പിറന്നാൾ‍ ദിനത്തിൽ ചിത്ര പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്

ചിത്രം: ഫേസ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 8:52 am IST

പ്രിയ ​ഗായിക കെഎസ് ചിത്രയുടെ മകൾ നന്ദന മലയാളികൾക്ക് ഇന്നും നീറുന്ന ഓർമയാണ്. ഏറെ കാത്തിരിപ്പിനു ശേഷമാണ് ചിത്രയുടെ ജീവിതത്തിലേക്ക് നന്ദന എത്തുന്നത്. എന്നാൽ അധികം വൈകാതെ കുഞ്ഞി മകൾ നൊമ്പരമായി മാറി. ഇപ്പോൾ മകളുടെ പിറന്നാൾ‍ ദിനത്തിൽ ചിത്ര പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മകളോടുള്ള സ്നേഹം പറഞ്ഞുകൊണ്ടുള്ള കുറിപ്പാണ് ചിത്ര പങ്കുവച്ചത്. 

നിന്റെ ജനനം ആയിരുന്നു ഞങ്ങളുടെ ജീവിതത്തിലെ അനുഗ്രഹം. നിന്റെ ഓര്‍മകള്‍  നിധി പോലെയാണ് ഞങ്ങള്‍ക്കെന്നും. ഞങ്ങള്‍ക്ക് നിന്നോടുള്ള സ്‍നേഹം വാക്കുകള്‍ക്കപ്പുറമാണ്. നിന്റെ നഷ്‍ടം അളക്കാനാവാത്തതാണ്. സന്തോഷം ജന്മദിനം നന്ദന.- എന്നാണ് മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ചിത്ര കുറിച്ചത്. 

ചിത്രയ്ക്ക് വിജയ ശങ്കറിനും ഏറെ കാത്തിരിപ്പിന് ഒടുവിലാണ് നന്ദന ജനിക്കുന്നത്. എന്നാൽ ഒൻപത് വയസ് തികയും മുൻപേ കുഞ്ഞ് മരിക്കുകയായിരുന്നു. 2011ല്‍ ദുബായിലെ വില്ലയില്‍ നീന്തല്‍ കുളത്തില്‍ വീണായിരുന്നു മരണം. മകളുടെ മരണം ഇന്നും ചിത്രയ്ക്ക് നീറുന്ന വേദനയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now