റിലീസ് അങ്ങ് യുകെയിൽ, തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴി ഇല്ലെന്ന് പുതിയ പോസ്റ്റർ

യുകെയിലും അയർലൻഡിലും ചിത്രം റിലീസിന് ഒരുങ്ങുകയാണ്

ചിത്രം; ഫേയ്സ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 9:05 am IST

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ന്നാ താൻ കേസ് കൊട് മികച്ച അഭിപ്രായംനേടി മുന്നേറുകയാണ്. ഒരാഴ്ച കൊണ്ട് ചിത്രത്തിന്റെ ഷോയുടെ എണ്ണം വർധിപ്പിച്ചിരുന്നു. കൂടാതെ യുകെയിലും അയർലൻഡിലും ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അതിനു മുന്നോടിയായി പുറത്തിറക്കിയ പുതിയ പോസ്റ്ററാണ് ഇപ്പോൾ വൈറലാവുന്നത്. 

വിവാദമായി മാറിയ പോസ്റ്ററിനു സമാനമായാണ് ഈ പോസ്റ്ററും എത്തിയത്. കേരളത്തിലെ  റിലീസിന് മുൻപ് തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നാണ് അണിയറ പ്രവർത്തകർ കുറിച്ചത്. റിലീസ് യുകെയിലും അയർലൻഡിലുമായപ്പോൾ ഈ വാചകം അങ്ങ് മാറി. 'തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴി ഇല്ലാ, എന്നാലും വന്നേക്കണേ' എന്നാണ് പുതിയ പോസ്റ്ററിലെ പരസ്യവാചകം. സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് പുതിയ പോസ്റ്റർ. 

Story image

രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ആഴ്ചയാണ് തിയറ്ററിൽ എത്തിയത്. ഇതിനോടകം 25 കോടി കടന്നിരിക്കുകയാണ് ചിത്രത്തിന്റെ കളക്ഷൻ. അതിനു പിന്നാലെ ​ലോകമെമ്പാടുമുള്ള തിയറ്ററുകളിലേക്ക് ചിത്രമെത്തുകയാണ്. ഇന്നാണ് ജിസിസിയിൽ ചിത്രം റിലീസ് ചെയ്യുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now