ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്ക് കിട്ടി: കുഞ്ചാക്കോ ബോബന്‍

സ്വപ്‌നക്കൂടിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍.

Jayasurya and Kunchacko Boban
Jayasurya and Kunchacko Boban
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :1 ഓഗസ്റ്റ് 2026, 2:20 pm IST

മലയാള സിനിമയിലെ യുവതാരങ്ങള്‍ ഒരുമിച്ച ചിത്രമായിരുന്നു സ്വപ്‌നക്കൂട്. പൃഥ്വിരാജ്, ജയസൂര്യ, മീര ജാസ്മിന്‍, ഭാവന, കുഞ്ചാക്കോ ബോബന്‍ അങ്ങനെ അക്കാലത്തെ യുവതാരങ്ങളെല്ലാം ഒന്നിച്ചെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയിരുന്നു. ഈയ്യടുത്ത് സോഷ്യല്‍ മീഡിയയിലും സ്വപ്‌നക്കൂട് ഓര്‍മകള്‍ ചര്‍ച്ചയായി മാറിയിരുന്നു.

സോഷ്യല്‍ മീഡിയയിലെ സ്വപ്‌നക്കൂടിനെക്കുറിച്ചുള്ള ചര്‍ച്ചകളോട് നേരത്തെ നടന്‍ പൃഥ്വിരാജ് പ്രതികരിച്ചിരുന്നു. ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും അന്നത്തെ ചിത്രീകരണ ഓര്‍മകളുമൊക്കെ പൃഥ്വിരാജ് പങ്കുവച്ചിരുന്നു. പിന്നാലെ സ്വപ്‌നക്കൂടിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍.

നടന്‍ ജയസൂര്യയ്‌ക്കൊപ്പമുള്ള രസകരമായ ഓര്‍മകളാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവെക്കുന്നത്. പുതിയ ചിത്രം ഉന്മാദത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചാക്കോച്ചന്‍ മനസ് തുറന്നത്. താനും ജയസൂര്യയും ഇണപിരിയാത്ത ഇരട്ടകളെപ്പോലെയായിരുന്നുവെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

''ഞാന്‍ കാറോടിക്കും. ജയന്‍ അവന്റെ ഭാര്യയോട് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കും. അങ്ങനെയാണ് ഞങ്ങള്‍ പോണ്ടിച്ചേരിയിലെത്തിയത്. ഷൂട്ടില്ലാത്ത സമയത്ത് ഞങ്ങള്‍ തന്നെയാണ് ഷോപ്പിങ്ങിനും കറങ്ങാനുമൊക്കെ പോകുന്നത്. ഇണപിരിയാത്ത ഇരട്ടകളെപ്പോലെയായിരുന്നു ആ സമയത്ത് ഞാനും ജയനും'' ചാക്കോച്ചന്‍ പറയുന്നു.

''അങ്ങനെയിരിക്കുമ്പോള്‍ ജയന് ചെറിയൊരു പനി വന്നു. വയ്യ് എന്ന് പറഞ്ഞിട്ട് ആശുപത്രിയില്‍ പോയി. പരിശോധിച്ചപ്പോഴാണ് മഞ്ഞപ്പിത്തമാണെന്ന് അറിയുന്നത്. അത് അറിഞ്ഞപ്പോള്‍ ഞാനൊരു ഓട്ടോ പിടിച്ച് ആശുപത്രിയില്‍ പോയി. നാല് ദിവസം കഴിഞ്ഞപ്പോള്‍ എനിക്കും മഞ്ഞപ്പിത്തം കിട്ടി'' എന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

അതേസമയം ഉന്മാദം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. കിരണ്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഷാഹി കബീര്‍ ആണ്. ലിജോ മോള്‍ ജോസ്, കിരണ്‍ പീതാംബരന്‍, സാബുമോന്‍, സുധീഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

News Now

Summary

Kunchacko Boban recalls his bond with Jayasurya and memories during Swapnakoodu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates