മുഖം മൂടി അണിഞ്ഞ് കുഞ്ചാക്കോ ബോബന്‍; ഇത് പിറന്നാള്‍ സമ്മാനം; നിഴല്‍ പോസ്റ്റര്‍

പുരുക്കുകളോടെ മുഖത്ത് മുഖംമൂടി അണിഞ്ഞിരിക്കുന്ന കുഞ്ചാക്കോ ബോബനാണ് പോസ്റ്ററിൽ

Last Updated :20 January 2024, 8:32 am IST

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് പിറന്നാൾ സമ്മാനവുമായി കുഞ്ചാക്കോ ബോബൻ. പുതിയ ചിത്രം നിഴലിന്റെ പോസ്റ്ററാണ് താരം പുറത്തുവിട്ടത്. ചാക്കോച്ചനൊപ്പം തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര അഭിനയിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം വൈറലായിരിക്കുകയാണ്. പുരുക്കുകളോടെ മുഖത്ത് മുഖംമൂടി അണിഞ്ഞിരിക്കുന്ന കുഞ്ചാക്കോ ബോബനാണ് പോസ്റ്ററിൽ. താരം തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. 

ബാറ്റ്മാനിന്റെ മുഖം മൂടിയോട് സമാനമായ മുഖംമൂടിയാണ് കുഞ്ചാക്കോ ബോബൻ ധരിച്ചിരിക്കുന്നത്. അതിനാൽ സൂപ്പർഹീറോ കഥാപാത്രമായാണോ എത്തുന്നത് എന്നായിരുന്നു ചിലരുടെ സംശയം. എന്നാൽ മുഖത്തിന്റെ എല്ലുകൾക്ക് പരുക്കുപറ്റുമ്പോൾ വയ്‍ക്കുന്നതാണ് ഇതെന്ന് ചിലർ വ്യക്തമാക്കുന്നുണ്ട്. എന്തായാലും ആരാധകരുടെ പ്രതീക്ഷയേറ്റുന്നതാണ് പോസ്റ്റർ. 

Story image

ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയൻതാര അഭിനയിക്കുന്ന മലയാളം ചിത്രമാണിത്. അപ്പു എൻ ഭട്ടതിരിയാണ് സംവിധാനം. ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടിപി, ഗിനേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. എല് സഞ്ജീവ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ദീപക് മേനോനാണ്. സൂരജ് എസ് കുറുപ്പാണ് സംഗീതം. ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now