'ഇന്ത്യന്‍ സൈന്യത്തേയും സിഖിനേയും അപമാനിച്ചു, ബഹിഷ്‌കരിക്കണം'; ആമിര്‍ സിനിമയ്‌ക്കെതിരെ ഇംഗ്ലണ്ട് ക്രിക്കറ്റ്താരം

ഇന്ത്യന്‍ സൈന്യത്തേയും സിഖിനേയും അപമാനിക്കുന്നതാണ് ചിത്രം എന്നാണ് മോണ്ടിയുടെ ആരോപണം

ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:05 am IST

ഏറെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ തിയറ്ററില്‍ എത്തിയത്. ബഹിഷ്‌കരണ ഭീഷണികള്‍ക്കിടയാണ് ചിത്രം തിയറ്ററില്‍ എത്തിയത്. മികച്ച അഭിപ്രായങ്ങള്‍ പുറത്തുവരുന്നതിനിടെ ചിത്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മോണ്ടി പനേസര്‍. ഇന്ത്യന്‍ സൈന്യത്തേയും സിഖിനേയും അപമാനിക്കുന്നതാണ് ചിത്രം എന്നാണ് മോണ്ടിയുടെ ആരോപണം. 

ഫോറസ്റ്റ് ഗംമ്പ് യുഎസ് സൈന്യത്തിനു അനുയോജ്യമായിരുന്നു. വിയറ്റ്‌നാം യുദ്ധകാലത്ത് കുറഞ്ഞ ഐക്യു ഉള്ള പുരുഷന്മാരെ യുഎസ് സൈന്യത്തിലേക്ക് എടുത്തിരുന്നു. എന്നാല്‍ ഈ ചിത്രം ഇന്ത്യന്‍ സൈന്യത്തേയും സിഖിനേയും അപമാനിക്കുന്നതാണ്. ബോയ്‌കോട്ട് ലാല്‍ സിങ് ഛദ്ദ.- മോണ്ടി പനേസര്‍ ട്വിറ്ററില്‍ കുറിച്ചു. 

ടോം ഹാങ്ക്‌സിന്റെ പ്രമുഖ ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗംപിന്റെ റീമേക്കാണ് ലാല്‍ സിങ് ഛദ്ദ. നാലു വര്‍ഷ്തതിനുശേഷം തിയറ്ററില്‍ എത്തുന്ന ആമിര്‍ ഖാന്‍ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. കരീന കപൂര്‍, നാഗ ചൈതന്യ, മോന സിങ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. ആദ്യ ദിവസത്തില്‍ 11.50 കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now