ഒരു ഉറുമ്പ് കടിച്ച വേദനയേ ഉണ്ടായുള്ളൂ, കോവിഡ് വാക്സിൻ സ്വീകരിച്ച് ലക്ഷ്മി പ്രിയ

നമ്മള്‍ കാശു കൊടുത്തെടുത്താല്‍ ആ സ്ഥാനത്ത് അര്‍ഹതയുള്ള മറ്റു രണ്ടുപേര്‍ക്ക് വേഗത്തില്‍ വാക്സിന്‍ ലഭിക്കുമല്ലോ എന്നാണ് ലക്ഷ്മി പ്രിയ കുറിച്ചത്

വാക്സിൻ സ്വീകരിക്കുന്ന ലക്ഷ്മി പ്രിയ/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:45 am IST
Edited by :migrator

കോവിഡ് വാക്സിൻ സ്വീകരിച്ച് നടി ലക്ഷ്മി പ്രിയ. കോവിഷീൽഡ് വാക്സിനാണ് താരവും ഭർത്താവും സ്വീകരിച്ചത്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് വാക്സിനെടുത്ത വിവരം പങ്കുവെച്ചത്. പണം കൊടുത്താണ് താരം വാക്സിനെടുത്തത്. കുറച്ചു ദിവസം കൂടി കാത്തിരുന്നാൽ സൗജന്യവാക്സിൻ കിട്ടുമെന്ന് അറിയാം. നമ്മള്‍ കാശു കൊടുത്തെടുത്താല്‍ ആ സ്ഥാനത്ത് അര്‍ഹതയുള്ള മറ്റു രണ്ടുപേര്‍ക്ക് വേഗത്തില്‍ വാക്സിന്‍ ലഭിക്കുമല്ലോ എന്നാണ് ലക്ഷ്മി പ്രിയ കുറിച്ചത്. കോവിഡ് എടുത്തതിന് ശേഷം ചെറിയ പനിയും കൈക്ക് ചെറിയ വേദനയുണ്ടെന്നും താരം കൂട്ടിച്ചേർത്തു. 

ലക്ഷ്മി പ്രിയ ഫേയ്സ്ബുക്കിൽ കുറിച്ചു

അങ്ങനെ വാക്‌സിന്‍ എടുത്തു. സംശയിക്കേണ്ട. പെയ്ഡ് ആണ്. രണ്ടാളും എടുത്തു. കുറച്ചു ദിവസം കൂടി കാത്തിരുന്നാല്‍ ഫ്രീയായി കിട്ടും എന്നറിയാം. നമ്മള്‍ കാശു കൊടുത്തെടുത്താല്‍ ആ സ്ഥാനത്ത് അര്‍ഹതയുള്ള മറ്റു രണ്ടുപേര്‍ക്ക് വേഗത്തില്‍ വാക്സിന്‍ ലഭിക്കുമല്ലോ.

കൊവിഷീല്‍ഡ് ആണ്. ഒരു ഉറുമ്പ് കടിച്ച വേദനയേ ഉണ്ടായുള്ളൂ. എന്നാല്‍ വെളുപ്പിന് നാല് മണി മുതല്‍ എനിക്ക് ചെറിയ പനിയുണ്ട്. ഇന്‍ജെക്‌ഷന്‍ എടുത്ത കൈക്ക് ചെറിയ വേദനയും. മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നുമില്ല.

അപ്പൊ തീര്‍ച്ചയായും നിങ്ങളുടെ ടേണ്‍ വരുമ്പോള്‍ വാക്സിനേഷന് വിധേയമാവുമല്ലോ? വേഗത്തില്‍ ഈ മഹാമാരിയെ തോല്‍പ്പിക്കാന്‍ നമുക്ക് സാധിക്കട്ടെ, ജീവനും ജീവിതവും തിരിച്ചു പിടിക്കാന്‍ ഓരോരുത്തര്‍ക്കും കഴിയട്ടെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now