
ലതാ മങ്കേഷ്കറിന്റെ ആരോഗ്യനില തൃപ്തികരം; വീട്ടിലേക്ക് മടങ്ങും
ലതയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ അനുമതി ലഭിച്ചാല്‍ വീട്ടിലേക്ക് മടങ്ങുമെന്നും വക്താവ് അനുഷ ശ്രീനിവാസന് അയ്യര്‍ പറഞ്ഞു.

മുംബൈ: ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗായിക ലതാ മങ്കേഷ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അവരുടെ വക്താവ് അറിയിച്ചു. കോവിഡിനെ തുടര്‍ന്ന് ജനുവരി ഒന്‍പതിനാണ് ലതാ മങ്കേഷ്കറിനെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ലതയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ അനുമതി ലഭിച്ചാല്‍ വീട്ടിലേക്ക് മടങ്ങുമെന്നും വക്താവ് അനുഷ ശ്രീനിവാസന് അയ്യര്‍ പറഞ്ഞു.
രണ്ട് ദിവസം മുന്‍പ് ലതാ മങ്കേഷ്കറിന്റെ ആരോഗ്യനില വഷളായി എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് പ്രയാസമുണ്ടാക്കുന്നുവെന്നും ലതാജി ഐസിയുവില്‍ തുടരുകയാണെന്നും വേഗം നാട്ടിലേക്ക് മടങ്ങുന്നതിനായി എല്ലാവരും പ്രാര്‍ഥിക്കുകയെന്നും അയ്യര്‍ പറഞ്ഞു.
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്കര്‍ തന്റെ പാട്ട് കരിയര്‍ ആരംഭിക്കുന്നത് 13ാം വയസിലാണ്. ഇതിനകം വിവിധ ഭാഷകളിലായി 30,000ത്തിലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



