'എല്ലാവരേയും അദ്ദേഹം കരയിക്കുന്നു'; പുനീതിന്റെ അവസാന സിനിമയ്ക്ക് വൻ വരവേൽപ്പ്
ഒരു കന്നഡ ചിത്രത്തിന്റെ റെക്കോര്‍ഡ് സ്‌ക്രീനിംഗാണ് 'ജെയിംസി'ന് ലഭിക്കുന്നത്
അന്തരിച്ച നടൻ പുനീത് രാജ്കുമാർ നായകനായി എത്തിയ ജെയിംസ് ഇന്ന് തിയറ്ററിലേക്ക് എത്തിയിരിക്കുകയാണ്. പ്രിയതാരത്തിന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രം റിലീസ് ചെയ്തത്. അപ്പുവിന്റെ അവസാന സിനിമയായതിനാൽ വൻ വരവേൽപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. വിവിധ ഭാഷകളിലായി എത്തുന്ന ചിത്രം നാലായിരത്തിൽ അധികം സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുക. ഒരു കന്നഡ ചിത്രത്തിന്റെ റെക്കോര്‍ഡ് സ്‌ക്രീനിംഗാണ് 'ജെയിംസി'ന് ലഭിക്കുന്നത്.
മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് തിയറ്ററിൽ നിന്ന് ലഭിക്കുന്നത്. അടുത്ത മൂന്നു ദിവസങ്ങളിൽ കർണാടകയിലെ തിയറ്ററുകളെല്ലാം ഹൗസ് ഫുൾ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചേതന്‍ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചേതന്‍ കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. സൈനികനായി പുനീത് എത്തുന്ന സിനിമ ആക്ഷന് പ്രാധാന്യം നല്‍കുന്ന മാസ് എന്റര്‍ടെയ്നറാണ്.
His persona mirrored his name. Remembering Dr. #PuneethRajkumar, our beloved Appu sir on his birth anniversary. I hope #James is as loved as he is. My best wishes to the team pic.twitter.com/KnALp3wQ9l
â Rakshit Shetty (@rakshitshetty) March 17, 2022
ട്വിറ്ററിലും മറ്റും ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് വരുന്നത്. ജെയിംസിലെ ഡാൻസും ഫൈറ്റുമെല്ലാം കണ്ട് തങ്ങൾ കരയുകയാണ് എന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിന്റെ തെറ്റുകുറ്റങ്ങളുടെ കണക്കെടുക്കാതെ അവസാനമായി തങ്ങളുടെ പ്രിയതാരത്തെ തിയറ്ററിൽ ആഘോഷമാക്കുകയാണ് എന്നാണ് മറ്റൊരാൾ കുറിച്ചത്. നിരവധി താരങ്ങളും അവരുടെ ആരാധകരും ജെയിംസിന് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്.
#PuneethRajkumar anna
â Vikram Prabhu (@iamVikramPrabhu) March 17, 2022
You will forever be remembered for the wonderful person you were & forever live & keep us entertained with the energy youâve left for us on screen
Wishing team #James on the release today pic.twitter.com/DV7WwTC0Hu
While watching #James dance everyone cried, next we can't see this type of dance and stunts, sorry he made every one cry #PuneethRajkumar u r bigger than anything
â puneeth rajkumar (@seenusitharam3) March 17, 2022
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഹൃദയാഘോതത്തെ തുടർന്ന് പുനീത് വിടപറയുന്നത്. 46ാം വയസിലെ സൂപ്പർതാരത്തിന്റെ അപ്രതീക്ഷിത മരണം ആരാധകർ വേദനയായിരുന്നു. ജെയിസിന്റെ ഒരു പാട്ടും ആക്ഷന്‍ സീക്വന്‍സും ഒഴികെയുള്ള പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ച ശേഷമായിരുന്നു പുനീത് വിടപറഞ്ഞത്. പുനീതിന് വേണ്ടി അദ്ദേഹത്തിന്റെ സഹോദരനാണ് ഡബ്ബിങ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

